ഇന്ത്യക്കാരേ ഇങ്ങുപോരേ... സൗജന്യ വീസ നൽകാൻ സൗദി അറേബ്യ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ. സൗദി എയര്‍ലൈന്‍സ് അല്ലെങ്കില്‍ ഫ്‌ലൈനാസ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂര്‍ 'സ്റ്റോപ്പ് ഓവർ' സൗജന്യ വീസ വാഗ്ദാനം ചെയ്യുന്നതായി എസ്.എ.ടി.ടി.ഇ 2024 ട്രാവല്‍ ഷോയില്‍ ഏഷ്യാ പസഫിക്, സൗദി ടൂറിസം അതോറിറ്റി പ്രസിഡന്റ് അല്‍ഹസന്‍ അല്‍ദബ്ബാഗ് വ്യക്തമാക്കി.

2030 ഓടെ 75 ലക്ഷം ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരില്‍ 50 ശതമാനം വളര്‍ച്ചയാണുണ്ടായത്. 15 ലക്ഷം ഇന്ത്യന്‍ സന്ദര്‍ശകരാണ് ഈ കാലയളവില്‍ എത്തിയത്.

യു.എസ്, യു.കെ അല്ലെങ്കില്‍ ഷെന്‍ഗെന്‍ വീസ കൈവശമുള്ള വ്യക്തികള്‍ക്ക് ഇ-വീസ അല്ലെങ്കില്‍ വീസ ഓണ്‍ അറൈവല്‍ എന്നിവയ്ക്ക് അര്‍ഹതയുണ്ടെന്നും അല്‍ഹസന്‍ അല്‍ദബ്ബാഗ് പറഞ്ഞു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വിനോദസഞ്ചാര മേഖലയില്‍ മാത്രമല്ല സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിലും വ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it