സൗദി ടൂറിസം മേഖലയില്‍ കുതിപ്പ്; ആഭ്യന്തര വിമാന യാത്രയില്‍ 45 ശതമാനം വര്‍ധന
ഓണ്‍ലൈന്‍ പെയ്‌മെന്റില്‍ 67 ശതമാനം വളര്‍ച്ച
സൗദി അറേബ്യയിലെ ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് വലിയ കുതിപ്പ്. ആഭ്യന്തര വിമാന യാത്ര, ഹോട്ടല്‍ ബുക്കിംഗ് എന്നിവയില്‍ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ട്രാവല്‍ ഡാറ്റാബേസ് കമ്പനിയായ അല്‍മോസഫറിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2024ല്‍ ആഭ്യന്തര വിമാന ബുക്കിംഗില്‍ 45 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിമാന കമ്പനികള്‍ കണക്ടിവിറ്റി വര്‍ധിപ്പിച്ചതും ബജറ്റ് സര്‍വീസുകള്‍ ആരംഭിച്ചതും നഗരങ്ങള്‍ക്കിടയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു.
ഹോട്ടല്‍ ബുക്കിംഗിലും വര്‍ധന
വിവിധ നഗരങ്ങളിലെ ഹോട്ടല്‍ ബുക്കിംഗിലുണ്ടായ 39 ശതമാനത്തിന്റെ വളര്‍ച്ച ടൂറിസ്റ്റുകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിമാന സര്‍വ്വീസും ഹോട്ടല്‍ ബുക്കിംഗും ചേര്‍ന്നുള്ള മേഖലയില്‍ 40 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. സ്വദേശികളും വിദേശ ടൂറിസ്റ്റുകളുമാണ് പ്രധാനമായും ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത്.
പുതിയ ഡെസ്റ്റിനേഷനുകള്‍
സൗദിയിലെ പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങളായ മക്ക, റിയാദ്, ജിദ്ദ, മദീന എന്നിവക്ക് പുറമെ അല്‍ ഖോബാര്‍, അബഹ, അല്‍ ജുബൈല്‍, ജിസാന്‍, തബൂക്ക്, ഹായില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ തോതില്‍ ഹോട്ടല്‍ ബുക്കിംഗുകള്‍ നടന്നു. ഹോട്ടലുകള്‍ക്കൊപ്പം ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഡിമാന്റില്‍ വര്‍ധനയുണ്ടായി. കുടുംബവുമായി എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഗ്രൂപ്പുകളായി എത്തുന്ന സന്ദര്‍ശകരുടെ എണ്ണവും കൂടിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള പണമിടപാടുകളില്‍ ടൂറിസം മേഖലയില്‍ 67 ശതമാനം വളര്‍ച്ചയാണുണ്ടായത്. വിവിധ ബാങ്കുകളും ട്രാവല്‍ കമ്പനികളും യാത്രകള്‍ക്ക് ഫ്ലെക്സിബിള്‍ പേയ്‌മെന്റ് ഒപ്ഷനുകള്‍ നല്‍കുന്നത് ടൂറിസം മേഖലയില്‍ വളര്‍ച്ചക്ക് സഹായിച്ചതായാണ് വിലയിരുത്തല്‍.