വെറും 45 മിനിറ്റില്‍ ലോണ്‍; പുതിയ പദ്ധതി പ്രഖ്യാപിച്ച് എസ്.ബി.ഐ

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് പുതിയ ഡിജിറ്റല്‍ ബിസിനസ് വായ്പ പദ്ധതി പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). എസ്.എം.ഇ ഡിജിറ്റല്‍ ബിസിനസ് ലോണ്‍ എന്ന പേരിലുള്ള പദ്ധതിയിലൂടെ വെറും 45 മിനിറ്റില്‍ വായ്പ ലഭ്യമാക്കുമെന്ന് ബാങ്ക് അറിയിച്ചു.
ജി.എസ്.ടി റിട്ടേണ്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, ഇന്‍കംടാക്‌സ് എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച് അതിവേഗം തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള ഡേറ്റ ഡ്രൈവ് ക്രെഡിറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചതായും എസ്.ബി.ഐ വ്യക്തമാക്കി.
50 ലക്ഷം വരെയുള്ള ലോണുകള്‍ ലഭിക്കുന്നതിന് പഴയ രീതിയിലുള്ള പരിശോധനകള്‍ക്ക് പകരം ഡിജിറ്റല്‍ രീതിയിലേക്ക് മാറും. ചെറുകിട സംരംഭകര്‍ക്ക് വായ്പയ്ക്കായി ദീര്‍ഘകാലം നടക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇതു വഴിയൊരുക്കും.
എസ്.എം.ഇ ലോണിനായി ബാങ്ക് ശാഖകള്‍, വെബ്‌സൈറ്റ്, എസ്.എം.ഇ സെന്ററുകള്‍ എന്നിവിടങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ എസ്.ബി.ഐയുടെ വളര്‍ച്ചയിലും ലാഭത്തിലും എം.എസ്.എം.ഇ വായ്പകള്‍ പ്രധാന പങ്കു വഹിക്കുമെന്നാണ് വിലയിരുത്തല്‍.
Related Articles
Next Story
Videos
Share it