എസ്ബിഐ ഉപഭോക്താവാണോ നിങ്ങള്‍? എങ്കില്‍ എടിഎം ഇടപാടില്‍ അടക്കമുള്ള ഈ മാറ്റങ്ങള്‍ ബാധിക്കും!

ബാലന്‍സ് നോക്കല്‍, മിനി സ്‌റ്റേറ്റ്‌മെന്റ് തുടങ്ങി സേവനങ്ങളുടെ ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്.
എസ്ബിഐ ഉപഭോക്താവാണോ നിങ്ങള്‍? എങ്കില്‍ എടിഎം ഇടപാടില്‍ അടക്കമുള്ള ഈ മാറ്റങ്ങള്‍ ബാധിക്കും!
Published on

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഡിസംബര്‍ 31ന് പ്രാബല്യത്തില്‍ വന്ന രീതിയിലാണ് നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ മാറ്റമനുസരിച്ച് എസ്ബിഐ ഇതര എടിഎം ഉപയോഗത്തിനുള്ള ചാര്‍ജ് 23 രൂപയും ജിഎസ്ടിയുമാണ്. സൗജന്യ എടിഎം ഉപയോഗം കഴിഞ്ഞ ശേഷമുള്ള നിരക്കാണിത്.

ബാലന്‍സ് നോക്കല്‍, മിനി സ്‌റ്റേറ്റ്‌മെന്റ് തുടങ്ങി സേവനങ്ങളുടെ ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയും ജിഎസ്ടിയുമായിരുന്നത് 11 രൂപയും ജിഎസ്ടിയുമാക്കി. ഇന്റര്‍ചാര്‍ജ് നിരക്കുകളിലെ വര്‍ധന കാരണമാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് എസ്ബിഐ വ്യക്തമാക്കി.

പുതിയ മാറ്റങ്ങള്‍ കൂടുതലായി ബാധിക്കുക സേവിംഗ്, സാലറി അക്കൗണ്ട് ഉടമകളെയാകും. സാലറി അക്കൗണ്ട് ഉടമകള്‍ക്ക് മുമ്പ് അണ്‍ലിമിറ്റഡായി എടിഎം സേവനങ്ങള്‍ ഉപയോഗിക്കാമായിരുന്നു. ഇനി മുതല്‍ സൗജന്യ സേവനങ്ങളുടെ എണ്ണം പത്താകും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com