എസ്.ബി.ഐയില്‍ 15,000 പുതിയ തൊഴിലവസരങ്ങള്‍, എന്‍ജിനീയര്‍മാര്‍ക്ക് മുന്‍ഗണന

പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 15,000 പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. അതില്‍ 85 ശതമാനം എന്‍ജിനീയര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. ബാങ്കിന്റെ വികസനത്തിന്റെ ഭാഗമായിട്ടാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. മാര്‍ക്കറ്റിംഗ് വിഭാഗം ശക്തിപ്പെടുത്താന്‍ കൂടിയാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്.
ഈ വര്‍ഷം 300 പുതിയ ശാഖകള്‍
കമ്പനി പുതിയതായി ആരംഭിച്ച ഓപ്പറേഷന്‍സ് സപ്പോര്‍ട്ട് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകമ്പനി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചു. 2023-24ല്‍ 139 പുതിയ ശാഖകള്‍ ആരംഭിച്ചു. ഈ സാമ്പത്തികവര്‍ഷം 300 പുതിയ ശാഖകള്‍ കൂടി തുറക്കും.
11,000 മുതല്‍ 12,000 പ്രൊബേഷനറി ഓഫീസര്‍മാരെയാണ് ബാങ്ക് നിയമിക്കാന്‍ ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കിയ ശേഷം വിവിധ ജോലികളില്‍ വിന്യസിക്കും. ഓപ്പറേഷന്‍സ് സപ്പോര്‍ട്ട് ഉപകമ്പനി തുടക്കത്തില്‍ 8,000 പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്നു.

Related Articles

Next Story

Videos

Share it