യോനോ ആപ്പ് ബ്ലോക്ക് ചെയ്യപ്പെടുമെന്ന സന്ദേശം: സത്യാവസ്ഥ വ്യക്തമാക്കി എസ്.ബി.ഐ

സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആധാർ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കുകയോ ചെയ്യരുത്
SBI Ernakulam
Photo credit: VJ/Dhanam
Published on

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ (YONO) ആപ്പ് ഉപയോഗിക്കുന്നവർക്കിടയിൽ വലിയ രീതിയിലുള്ള ആശങ്ക പരത്തുന്ന ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ യോനോ ആപ്പ് ബ്ലോക്ക് ചെയ്യപ്പെടുമെന്നും, ഇത് ഒഴിവാക്കാൻ സന്ദേശത്തില്‍ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒരു എപികെ (APK) ഫയൽ ഡൗൺലോഡ് ചെയ്യണമെന്നുമാണ് സന്ദേശത്തിലെ ഉള്ളടക്കം. എന്നാൽ ഇത് പൂർണമായും വ്യാജമാണെന്ന് എസ്ബിഐ വ്യക്തമാക്കി.

സന്ദേശത്തിന് പിന്നിലെ ചതിക്കുഴി

തട്ടിപ്പുകാർ അയക്കുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വലിയ അപകടത്തിന് വഴിവെക്കും. ഈ വ്യാജ ആപ്പുകൾ വഴി നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ, ഒടിപി (OTP), മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ തട്ടിപ്പുകാർക്ക് ചോർത്താൻ സാധിക്കും. ഇതുവഴി അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

എങ്ങനെ പ്രതികരിക്കണം?

ബാങ്കിംഗ് ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യാനോ കെവൈസി (KYC) പൂർത്തിയാക്കാനോ വേണ്ടി എസ്ബിഐ ഒരിക്കലും വാട്ട്‌സ്ആപ്പ്, എസ്എംഎസ്, അല്ലെങ്കിൽ ഇമെയിൽ വഴി എപികെ ലിങ്കുകൾ അയക്കാറില്ല. ആപ്പുകൾ എപ്പോഴും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ മാത്രം ഡൗൺലോഡ് ചെയ്യുക. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആധാർ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കുകയോ ചെയ്യരുത്.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ report.phishing@sbi.co.in എന്ന വിലാസത്തിൽ ഇമെയിൽ വഴിയോ 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിലോ വിവരം അറിയിക്കണം. ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമാണ് ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ സാധിക്കുക.

SBI warns customers against fake YONO app messages with malicious APK links aimed at stealing personal and banking data.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com