ഈടുവച്ച വസ്തു യഥാര്‍ത്ഥ ഉടമയ്ക്ക് ലേലത്തില്‍ പിടിക്കാനാകില്ല; 2016ന് മുമ്പുള്ള വായ്പകള്‍ക്കും ബാധകമാക്കി

suprem court of india
Published on

വസ്തു ഈടുവച്ച് വായ്പയെടുത്തവര്‍ക്ക് തിരിച്ചടിയായി സുപ്രീകോടതിയുടെ പുതിയ ഉത്തരവ്. ജപ്തി നടപടികളിലേക്ക് പോയാല്‍ സ്വത്ത് തിരിച്ചു പിടിക്കാന്‍ ഉടമസ്ഥര്‍ക്ക് സാധിക്കില്ലെന്നാണ് 2016ലെ സര്‍ഫാസി നിയമഭേദഗതി. ഈ നിയമഭേദഗതി പ്രാബല്യത്തില്‍ വരും മുമ്പ് വായ്പയെടുത്തവര്‍ക്കും ബാധകമാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജപ്തിയിലേക്ക് പോയ വസ്തുവകകള്‍ ലേലത്തില്‍ തിരിച്ചു പിടിക്കാന്‍ കാത്തിരുന്നവര്‍ക്ക് അതിന് സാധിക്കാത്ത സ്ഥിതിവിശേഷം ഇതോടെ സംജാതമാകും.

ജസ്റ്റിസ് ജെ.ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. 2016ലാണ് സര്‍ഫാസി നിയമഭേദഗതി വരുന്നത്. ഇതിനു മുമ്പെടുത്ത വായ്പകള്‍ക്കും ഈ നിയമഭേദഗതി ബാധകമാകുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

2016ല്‍ നിയമഭേദഗതി വരും മുമ്പ് വായ്പയെടുത്ത ആള്‍ക്ക് ലേല നോട്ടീസ് പ്രസിദ്ധീകരിച്ചതിന് ശേഷം ഈടുവച്ച സ്വത്ത് തിരിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു. ലേല തിയതിക്ക് മുമ്പുവരെ ഇത്തരത്തില്‍ വസ്തു തിരിച്ചെടുക്കാമായിരുന്നു. വസ്തു ഈടുവച്ചയാളുടെ ഈ അവകാശമാണ് 2016ലെ നിയമഭേദഗതിയോടെ ഇല്ലാതായത്. 2016ന് മുമ്പ് വായ്പയെടുത്ത ശേഷം ലേലത്തിലേക്ക് പോയ വസ്തുവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്.

അവ്യക്തത മാറ്റാന്‍ നിര്‍ദ്ദേശം

സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ടുള്ള ചില അവ്യക്തതകള്‍ നീക്കി വ്യക്തത വരുത്താന്‍ കേന്ദ്ര ധനമന്ത്രാലയത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സര്‍ഫാസി നിയമത്തിലെ 13(8), വകുപ്പിലെയും 2002ലെ ചട്ടങ്ങളിലെ അവ്യക്തതയും നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് സുപ്രീംകോടതി കണ്ടെത്തല്‍. ലേലം നടക്കുന്നതുമായി ബന്ധപ്പെട്ട പത്രപ്പരസ്യം കൊണ്ടുമാത്രം വായ്പയെടുത്തയാള്‍ക്ക് സ്വത്ത് തിരിച്ചു പിടിക്കാനുള്ള അവകാശം നഷ്ടമാകില്ല.

പത്രപ്പരസ്യത്തിന് പുറമേ സ്വത്തില്‍ നോട്ടീസ് പതിക്കുകയും നോട്ടീസ് അപ്‌ലോഡ് ചെയ്യുകയും വേണം. ഇതിനുശേഷം 30 ദിവസം കൂടി കാത്തിരുന്ന ശേഷം മാത്രമേ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലേലത്തിലേക്ക് പോകാന്‍ സാധിക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com