

വിസ്‌കി ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. രാജ്യത്ത് സ്‌കോച്ച് വിസ്‌കിയുടെ വില വരും മാസങ്ങളില്‍ കുത്തനെ കുറയും. ഇന്ത്യ-യു.കെ ഫ്രീ ട്രേഡ് കരാറില്‍ ഒപ്പിട്ടതോടെയാണിത്. സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ് യു.കെ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കിയുടെ ഇറക്കുമതി ചുങ്കം 150 ശതമാനമായിരുന്നു.
പുതിയ കരാറില്‍ ഇത് 75 ശതമാനമായും പിന്നീട് 40 ശതമാനമായും കുറയും. നികുതിയില്‍ വലിയ കുറവുണ്ടാകുന്നതോടെ വിലയും ഇടിയാനുള്ള സാധ്യതയാണ് തെളിയുന്നത്. 5,000 രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്ന ഇനങ്ങള്‍ക്ക് 3,500-4000 നിരക്കിലേക്ക് വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ നിരക്കിലും താഴെ സ്‌കോച്ച് വിസ്‌കി ലഭിക്കുമെന്നും വിപണിവിദഗ്ധര്‍ പറയുന്നു.
നികുതി കുറയുന്നതോടെ ഇന്ത്യയിലേക്കുള്ള സ്‌കോച്ച് വിസ്‌കി കയറ്റുമതി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറാകുമെന്ന് യു.കെയിലെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക് കെന്റ് പറഞ്ഞു. വിസ്‌കി വില കുറയുന്നത് യു.കെയില്‍ നിന്നുള്ള കൂടുതല്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് വരുന്നതിന് ഇടയാക്കും.
അടുത്തിടെ ഇന്ത്യ യു.എസില്‍ നിന്നുള്ള വിസ്‌കി ഇറക്കുമതിക്കുള്ള നികുതി വെട്ടിക്കുറച്ചിരുന്നു. ജനപ്രിയ ബ്രാന്‍ഡുകളായ ജാക് ഡാനിയേല്‍സ്, ജിം ബീം എന്നിവയുടെ വില കുറയാന്‍ ഇത് വഴിയൊരുക്കിയിരുന്നു. 150 ശതമാനത്തില്‍ നിന്ന് 50 ശതമാനമായിട്ടായിരുന്നു നികുതി കുറച്ചത്.
പുതിയ കരാര്‍ യു.കെ കമ്പനികള്‍ക്ക് നേട്ടമാണെങ്കിലും ഇന്ത്യന്‍ മദ്യകമ്പനികള്‍ ആശങ്കയിലാണ്. ചൈനയില്‍ നിന്ന് സ്റ്റീല്‍ ഇറക്കുമതി കുത്തനെ കൂടിയതു പോലെ യു.കെയില്‍ നിന്നുള്ള മദ്യം ഇന്ത്യന്‍ വിപണി കീഴടക്കുമോയെന്ന ആശങ്ക പ്രാദേശിക കമ്പനികള്‍ക്കുണ്ട്. വലിയ വിലക്കുറവില്‍ വിസ്‌കി ലഭിക്കുന്നതോടെ പലരും വിദേശ ബ്രാന്‍ഡുകള്‍ക്കു പിന്നാലെ പോകുമെന്നാണ് ആശങ്ക.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നാണ് ഇന്ത്യന്‍ മദ്യനിര്‍മാതാക്കളുടെ ആവശ്യം. ഇന്ത്യയിലേക്കുള്ള വിസ്‌കി ഇറക്കുമതിയുടെ 80 ശതമാനവും ഇപ്പോള്‍ യു.കെയില്‍ നിന്നാണ്. ഇത് വര്‍ധിക്കാനാണ് സാധ്യത.
Read DhanamOnline in English
Subscribe to Dhanam Magazine