അദാനി നിയമലംഘനം നടത്തിയോ? സെബി അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്

ഗൗതം അദാനിക്കും മറ്റുമെതിരായ യു.എസ്. കോടതിയിലെ കോഴക്കേസില്‍ ചട്ടലംഘനത്തിന്റെ വിവിധ വശങ്ങള്‍ ഓഹരി വിപണി നിയന്ത്രകരായ സെബി അന്വേഷിക്കുന്നു. യു.എസ് ജസ്റ്റിസ്. യു.എസ് ജസ്റ്റിസ് വകുപ്പിന്റെ അന്വേഷണത്തില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്തിയോ എന്ന് അന്വേഷിക്കാന്‍ സെബി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വസ്തുതാ പരിശോധനക്ക് ശേഷം ഔപചാരിക അന്വേഷണത്തിലേക്ക് കടക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
സുപ്രധാന കരാറുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ യു.എസ് ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുവെന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പ് ബ്ലൂംബെര്‍ഗ് പുറത്തുവിട്ടിരുന്നു. ന്യൂയോര്‍ക്കിലെ ഈസ്‌റ്റേണ്‍ ഡിസ്ട്രിക്ട് യു.എസ് അറ്റോര്‍ണി ഓഫീസും വാഷിംഗ്ടണ്ണിലെ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിലെ ഫ്രോഡ് യൂണിറ്റുമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, ഇത്തരത്തില്‍ അന്വേഷണം നടക്കുന്നതായ റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ സെബി തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
Next Story
Videos
Share it