രണ്ടാം വന്ദേ ഭാരത് ഈ ഞായറാഴ്ച ഓടിത്തുടങ്ങും; സമയക്രമവും റൂട്ടും അറിയാം

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയ്ന്‍ ഈ ഞായറാഴ്ച (സെപ്റ്റംബര്‍ 24ന്) സര്‍വീസ് ആരംഭിക്കും. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയ്ന്‍ പാലക്കാട് ഡിവിഷന് കീഴിലാകും പ്രവര്‍ത്തിക്കുക. ഇപ്പോൾ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കെത്തുന്ന കേരളത്തിലെ ഏക വന്ദേഭാരത് ട്രെയ്ന്‍ കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. എട്ടു മണിക്കൂറാണ് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം.

കാസര്‍ഗോഡ് മുതലാണ് സര്‍വീസ് ക്രമപ്പെടുത്തിയിരിക്കുന്നതെങ്കിലും സാങ്കേതിക കാര്യങ്ങള്‍ സജ്ജമാക്കിയാല്‍ മംഗലാപുരത്തു നിന്നും സര്‍വീസ് ആരംഭിക്കുന്ന തരത്തിലേക്ക് മാറിയേക്കും. മാത്രമല്ല തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്.

പാലക്കാട് ഡിവിഷനിലേക്ക് അനുവദിച്ചിട്ടുള്ള റെയ്ക്ക് ചെന്നൈ ബേസിന്‍ ബ്രിഡ്ജിലാണ് നിലവിലുള്ളത്. റെയ്ല്‍വേ ബോര്‍ഡിന്റെ അനുമതിയോടെ ഇത് സതേണ്‍ റെയ്ല്‍വേയ്ക്ക് കൈമാറുകയും പാലക്കാട് ഡിവിഷനിലേക്ക് എത്തുകയും ചെയ്യും. ഞായറാഴ്ച രാവിലെ 11 മണിക്ക് കന്നിയാത്ര തുടങ്ങുമെന്ന് കാസര്‍കോട് എംപി രാജ് മോഹൻ ഉണ്ണിത്താൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സെപ്റ്റംബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി 'മന്‍കി ബാത്ത്' പ്രഭാഷണത്തിനു ശേഷം സര്‍വീസ് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ ദിവസം രാജ്യത്ത് ഒമ്പത് വന്ദേഭാരത് ട്രെയ്‌നുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ചുള്ള സമയക്രമം ഇതാണ്:




(സമയക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാം)

Also read: സാധാരണക്കാര്‍ക്ക് 'വന്ദേ സാധാരണ്‍' വരുന്നു; എറണാകുളത്തും സ്‌റ്റോപ്പ്

Related Articles
Next Story
Videos
Share it