

ഇന്ത്യയിലെ ഏറ്റവും വലിയ സീനിയര്‍ ലിവിംഗ് ഓപ്പറേറ്ററായ കൊളംബിയ പെസഫിക്കിന്റെ സെറീന്‍ കമ്മ്യൂണിറ്റീസ്, കേരളത്തിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ അസറ്റ് ഹോംസുമായി കൈകോര്‍ക്കുന്നു. കേരളത്തില്‍ ലോകോത്തര നിലവാരമുള്ള നാല് സീനിയര്‍ ലിവിംഗ് കമ്മ്യൂണിറ്റി പ്രോജക്ടുകള്‍ വികസിപ്പിക്കുന്നതിനായി 500 കോടി രൂപയുടെ നിക്ഷേപം നടത്തും.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയുടെ ആദ്യ പ്രോജക്റ്റ് കൊച്ചിയില്‍ അനാവരണം ചെയ്തു. 'സെറീന്‍ യംഗ്@ ഹാര്‍ട്ട്' എന്ന പാര്‍പ്പിട സമുച്ചയം 2028ല്‍ പ്രവര്‍ത്തനസജ്ജമാകും.
സീനിയര്‍ കെയര്‍ രംഗത്ത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നാണ് കേരളമെന്ന് സെറീന്‍ കമ്മ്യൂണിറ്റീസ് ബൈ കൊളംബിയ പെസഫിക്കിന്റെ സഹസ്ഥാപകനും ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ.യുമായ രാജഗോപാല്‍ ജി. പറഞ്ഞു.
കേരളത്തിലെ സീനിയര്‍ ലിവിംഗിന്റെ നിലവാരം ഉയര്‍ത്തുന്നതിനുള്ള ഒരു ദീര്‍ഘകാല പങ്കാളിത്തത്തിന്റെ തുടക്കമാണ് 'സെറീന്‍ യംഗ് @ ഹാര്‍ട്ട്' എന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ പറഞ്ഞു.
1.69 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 211 പാര്‍പ്പിടങ്ങള്‍ ഇവിടെയുണ്ടാകും. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും കൊച്ചിയില്‍ ഒരു വാട്ടര്‍ഫ്രണ്ട് അള്‍ട്രാ-ലക്ഷ്വറി പ്രോജക്റ്റും ഉള്‍പ്പെടെ കേരളത്തിലുടനീളം നാല് സീനിയര്‍ ലിവിംഗ് പ്രോജക്റ്റുകളാണ് യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine