കോവിഡ് വാക്‌സിന്‍ ഡിസംബറില്‍ വിപണിയിലിറക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഡ് വാക്‌സിന്‍ ഡിസംബറില്‍ വിപണിയിലിറക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
Published on: 

60-70 മില്യണ്‍ ഡോസ് കോവിഡ്-19 വാക്‌സിന്‍ ഡിസംബറോടെ വിപണിയിലിറക്കുമെന്ന് പൂന ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനേകയുമായി ചേര്‍ന്നാണ് വാക്‌സിന്റെ നിര്‍മാണം.

സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ വിപണിയിലിറക്കാന്‍ കഴിയുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡോ. സുരേഷ് ജാദവ് ഒരു എന്‍ജിഒ സംഘടിപ്പിച്ച ചടങ്ങില്‍ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യന്‍ വിപണിയില്‍ കോവിഡ് വാക്‌സിന്‍ സുലഭമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 700-800 മില്യണ്‍ ഡോസ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കാവും. രാജ്യത്തെ 55 ശതമാനം പേരും 50 വയസ്സിന് താഴെയുള്ളവരാണ്. വാക്‌സിന്‍ തയാറായാല്‍ ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും ലഭ്യമാക്കുക. തുടര്‍ന്ന് 60 ന് മേല്‍ പ്രായമുള്ളവര്‍ക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com