കോവിഷീൽഡിന്റെ വാണിജ്യ വില്‍പ്പനയ്ക്ക് അനുമതി തേടാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഷീല്‍ഡിനായുള്ള 'മാര്‍ക്കറ്റിംഗ് അംഗീകാരത്തിനായി' സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) അപേക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അനുമതി ലഭിച്ചാല്‍ കോവിഡ് -19 നെതിരായ കോവിഷീല്‍ഡ് എന്ന പേരില്‍ ലഭ്യമായിരിക്കുന്ന ആസ്ട്രാസെനെക്ക വാക്‌സിന്‍, വിപണിയില്‍ ലഭ്യമാകും. ഇതുവഴി സ്വകാര്യ ആശുപത്രികള്‍ക്കും ആസ്ട്രാസെനക്ക വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിയും. നിലവില്‍, ലോകത്തിലെ ഒരു കമ്പനിക്കും സ്വകാര്യ വിപണിയില്‍ കോവിഡ് വാക്‌സിനുകള്‍ വില്‍ക്കാന്‍ അനുവാദമില്ല.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനില്‍ (സിഡിസ്‌കോ) ഏപ്രില്‍ അവസാനത്തോടെ അനുമതിക്കായി എസ്‌ഐഐ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രിട്ടീഷ് സ്വീഡിഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനെക്കയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എസ്ഐഐ ആണ് നടത്തുന്നത്.
ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് ആസ്ട്ര സെനക്ക വാക്‌സിന് അനുമതിയുണ്ട്. എന്നാല്‍ ഇന്ത്യയിലെന്നല്ല ഒരു രാജ്യത്തും വാണിജ്യാടിസ്ഥാനത്തില്‍ കോവിഡ് വാക്‌സിന്‍ വില്‍ക്കാന്‍ ഒരു കമ്പനിക്കും അനുമതി നല്‍കിയിട്ടില്ല. അതിനാൽ തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിക്കുമോ എന്നത് നിലവിലെ സാഹചര്യത്തില്‍ ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.



Related Articles
Next Story
Videos
Share it