
എറണാകുളത്ത് നിന്ന് തൃശൂര്‍ക്ക് ദേശീയപാത 544 ലൂടെ യാത്ര ചെയ്യുന്നവര്‍ക്ക്, ഇത് ദുരിതപര്‍വമാണ്. രണ്ട് മണിക്കൂർ എടുക്കുന്ന തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്ക് ഇപ്പോൾ ഗതാഗതക്കുരുക്ക് കാരണം മൂന്നര മണിക്കൂറിലധികം സമയമാണ് എടുക്കുന്നത്.
മണ്ണുത്തിക്കും അങ്കമാലിക്കും ഇടയിൽ അഞ്ച് സ്ഥലങ്ങളിൽ നടക്കുന്ന അടിപ്പാതകളുടെ നിർമ്മാണമാണ് ഇതുവഴിയുളള യാത്ര പ്രതിസന്ധിയിലാക്കുന്നത്. ആമ്പല്ലൂർ, ചിറങ്ങര, കറുകുറ്റി, മുളങ്ങ്, കൊരട്ടി എന്നിവിടങ്ങളിലെ അടിപ്പാതകളുടെ പണികള്‍ പരോഗമിക്കുന്നത് യാത്രാ സമയം ഗണ്യമായി വർദ്ധിപ്പിക്കുകയാണ്.
ഒല്ലൂരിൽ നിന്ന് പുതുക്കാട് എത്താൻ സാധാരണ ഗതിയില്‍ 20-25 മിനിറ്റ് മതിയാകും. എന്നാല്‍ വെറും 10 കിലോമീറ്റർ മാത്രം സഞ്ചരിക്കാൻ ഇപ്പോള്‍ എടുക്കുന്നത് ഒരു മണിക്കൂറിലധികമാണ്. കൊരട്ടിയിലും ചിറങ്ങരയിലും ഗതാഗതക്കുരുക്ക് കുറഞ്ഞത് 6 കിലോമീറ്ററെങ്കിലും നീണ്ടുനിൽക്കുന്നു.
വഴിതിരിച്ചുവിടലുകൾ നടത്തിയും മണ്ണെടുപ്പ് ജോലികൾ നടക്കുന്നിടത്ത് മുന്നറിയിപ്പ് സിഗ്നലുകൾ സ്ഥാപിച്ചും ഈ റൂട്ടിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നാഷണൽ ദേശീയ പാത അതോറിറ്റിക്ക് (NHAI) കത്തെഴുതിയെങ്കിലും ഫലപ്രദമായ നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
ദേശീയപാത 544 നാലുവരിയായി വീതികൂട്ടിയപ്പോൾ സർവീസ് റോഡുകൾ ഇല്ലാത്തതിനാല്‍ യാത്രാസൗകര്യം കണക്കിലെടുത്താണ് പ്രദേശവാസികള്‍ അണ്ടർപാസുകൾക്കായി ആവശ്യമുന്നയിച്ചത്. ടോൾ പിരിക്കുന്ന കമ്പനിയാണ് എൻഎച്ച് 544 ലെ ബ്ലാക്ക് സ്പോട്ടുകൾ പരിഹരിക്കേണ്ട ഉത്തരവാദിത്തമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സേവനവും ചെയ്യുന്നില്ലെങ്കിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന്റെ അർത്ഥമെന്താണെന്നും ഇവര്‍ ചോദിക്കുന്നു.
എൻഎച്ച് 544 ലെ റോഡിലെ കുഴിയെടുക്കൽ സ്ഥലങ്ങൾക്ക് സമീപമായി മുന്നറിയിപ്പ് സിഗ്നലുകളുടെ അഭാവം, അറ്റകുറ്റപ്പണികളുടെ മോശം അവസ്ഥ, വഴിതിരിച്ചുവിടുന്ന റോഡുകള്‍ സംബന്ധിച്ച് വ്യക്തതയില്ലായ്മ തുടങ്ങിയവയാണ് ഇപ്പോഴുളള കുഴപ്പങ്ങൾക്കുളള കാരണങ്ങള്‍.
Severe traffic congestion on NH 544 causes major delays between Thrissur and Ernakulam due to ongoing underpass constructions.
Read DhanamOnline in English
Subscribe to Dhanam Magazine