താരങ്ങളുടെ റിക്രൂട്ട്‌മെന്റ് മുതല്‍ ഗെയിംപ്ലാന്‍ വരെ എ.ഐ തയാറാക്കും; പുതുരീതി തുറന്നുപറഞ്ഞ് സെവിയ്യ എ.ഐ മേധാവി

ലോകത്തെ മുന്‍നിര ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് താരങ്ങളെ കണ്ടെത്താന്‍ റിക്രൂട്ട്‌മെന്റ് സംവിധാനങ്ങളുണ്ട്. ലോകമെങ്ങും യാത്ര ചെയ്ത് ഇത്തരത്തില്‍ കളിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുമുണ്ട്. എ.ഐയെ ഇത്തരം റിക്രൂട്ട്‌മെന്റിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് സ്പാനിഷ് ഫുട്‌ബോള്‍ ക്ലബായ സെവിയ്യ എഫ്.സി.
ക്ലബില്‍ എ.ഐയ്ക്ക് മാത്രമായി പ്രത്യേക വിഭാഗം തുറന്നിട്ടുണ്ട്. സെവിയ്യയുടെ നിര്‍മിതബുദ്ധി വിഭാഗം മേധാവി ഏലിയാസ് സമോറ സില്ലെയ്‌റോ കൊച്ചിയില്‍ എ.ഐ കോണ്‍ക്ലേവില്‍ എത്തിയിരുന്നു. വരും വര്‍ഷങ്ങളില്‍ കായികമേഖലയില്‍ എ.ഐയുടെ സ്വാധീനം വര്‍ധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എ.ഐ കൂടുതല്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ചെലവ് വന്‍തോതില്‍ കുറയ്ക്കാനായെന്ന് ഏലിയാസ് പറയുന്നു.
കളിക്കാരെ നിരീക്ഷിക്കാന്‍ എ.ഐ
മൈതാനത്ത് ഏത് പൊസിഷനില്‍, എത്രസമയം മികവോടെ മികച്ച കളി പുറത്തെടുക്കുന്നുവെന്ന് കണ്ടെത്തി ജനറേറ്റീവ് എ.ഐ വഴി ഫുട്ബോള്‍ കളിക്കാരെ തെരഞ്ഞെടുക്കാം. കളിക്കാരുടെ പ്രതിഭയും വളര്‍ച്ചയും എ.ഐ വഴി കണ്ടെത്താം. എ.ഐ കളിക്കാരനെ സൂക്ഷ്മമായി നിരീക്ഷിച്ച വിവരങ്ങള്‍ നല്‍കും. ഫുട്ബോള്‍ ലോകത്ത് ഓരോ കളിക്കാരന്റെയും മൂല്യവും കണ്ടെത്തി നല്‍കും.
ഭാവിയില്‍ കൂടുതല്‍ ക്ലബുകള്‍ ഇത്തരത്തില്‍ എ.ഐയെ ഉപയോഗിക്കും. എ.ഐയെ പടിക്കു പുറത്തു നിര്‍ത്തുന്ന ടീമുകള്‍ക്ക് തിരിച്ചടി നേടിടേണ്ടി വരുമെന്നും കൊച്ചിയില്‍ നടന്ന കോണ്‍ക്ലേവില്‍ പങ്കെടുത്ത ഏലിയാസ് സമോറ വ്യക്തമാക്കി.
Related Articles
Next Story
Videos
Share it