ന്യൂ ഇയര്‍ ആഘോഷം വേണ്ടെന്ന് ഷാര്‍ജ പൊലീസ്; ലംഘിച്ചാല്‍ നിയമനടപടി

പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഷാര്‍ജ പൊലീസ്. ഷാര്‍ജയില്‍ ഇക്കുറി ആഘോഷങ്ങളോ കരിമരുന്ന് പ്രയോഗങ്ങളോ പാടില്ല. കോര്‍പ്പറേറ്റുകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്. വിലക്ക് ലംഘിച്ചാല്‍ നിയമനടപടി എടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മലയാളികള്‍ അടക്കം നിരവധി ഇന്ത്യന്‍ പ്രവാസികളുള്ള നഗരമാണ് ഷാര്‍ജ.

ഗാസയ്ക്ക് ഐക്യദാര്‍ഢ്യം
പാലസ്‌തൈന്‍ നഗരമായ ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇക്കുറി പുതുവത്സരാഘോഷം വേണ്ടെന്ന് ഷാര്‍ജ പൊലീസ് നിര്‍ദേശിച്ചത്. ഇസ്രായേല്‍-പാലസ്‌തൈന്‍ യുദ്ധത്തില്‍ ഇതിനകം 20,000ലേറെ പേര്‍ ഗാസ മുനമ്പില്‍ മരണപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. ഹമാസിനെ പൂര്‍ണമായും തുടച്ചുനീക്കുംവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുള്ളത്. യുദ്ധം ഇനിയും മാസങ്ങളോളം നീളുമെന്നാണ് ഇത് നല്‍കുന്ന സൂചന.
Related Articles
Next Story
Videos
Share it