സുഡിയോയെ വെട്ടാന്‍ വിലക്കുറവില്‍ ചൈനീസ് ബന്ധവുമായി റിലയന്‍സ്; 'ഷീന്‍' വിപ്ലവം ഇന്ത്യന്‍ വിപണിയില്‍ ഗതിമാറ്റുമോ?

150ലേറെ രാജ്യങ്ങളില്‍ ഷീന്‍ ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ വില്ക്കുന്നുണ്ട്
zudio showroom Reliance Group Chairman Mukesh Ambani
Canva, Shein, Reliance group
Published on

സാധാരണക്കാരെ ലക്ഷ്യമിട്ട് ടാറ്റാ ഗ്രൂപ്പ് തുടക്കമിട്ട സുഡിയോ എന്ന വസ്ത്ര ബ്രാന്‍ഡ് രാജ്യത്ത് വലിയ വിപ്ലവമാണ് ഉണ്ടാക്കിയത്. ഗ്രാമങ്ങളിലും വന്‍കിട നഗരങ്ങളിലും ഒരുപോലെ ചലനം സൃഷ്ടിച്ച സുഡിയോയുടെ വില്പന കുതിച്ചുയരുകയാണ്. കുറഞ്ഞ നിരക്കില്‍ ഏതൊരാളുടെ പോക്കറ്റിന് ഇണങ്ങുന്ന തരത്തിലുള്ള ഉത്പന്നനിരയാണ് സുഡിയോയുടെ പ്രത്യേകത.

സുഡിയോയുടെ വരവില്‍ മാക്സ് ഫാഷന്‍സ്, റിലയന്‍സ് ട്രെന്റ്സ് ഉള്‍പ്പെടെയുള്ള റീട്ടെയ്ല്‍ വസ്ത്ര ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു. അടുത്തിടെ സുഡിയോയ്ക്കെതിരേ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വന്നിരുന്നെങ്കിലും അതും ബ്രാന്‍ഡിന് ഗുണം ചെയ്യുകയാണുണ്ടായത്.

വിപണി പിടിക്കാന്‍ റിലയന്‍സ്

കുറഞ്ഞ വിലയില്‍ വസ്ത്രങ്ങള്‍ വില്ക്കുന്നതില്‍ പ്രശസ്തരാണ് ചൈനീസ് കമ്പനിയായ ഷീന്‍. 150ലേറെ രാജ്യങ്ങളില്‍ ഷീന്‍ ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ വില്ക്കുന്നുണ്ട് കമ്പനി. ഇരു കമ്പനികളും തമ്മില്‍ ഒരു വര്‍ഷം മുമ്പു തന്നെ കരാറില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ നിര്‍മാണം നടത്തി ആഗോള വിപണിയിലേക്ക് എത്തിക്കാനും ഷീനിനും പദ്ധതിയുണ്ട്.

വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ചൈനയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കുറവാണ്. മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും അത്ര എളുപ്പമല്ല. മെയ്ഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡില്‍ ആഗോള വിപണികളിലേക്ക് എത്തിപ്പെടുകയാണ് ഷീനിന്റെ ലക്ഷ്യം.

അടുത്ത ഒരു വര്‍ഷത്തിനിടെ 1,000ത്തോളം ഇന്ത്യന്‍ ഫാക്ടറികളില്‍ ഷീന്‍ ബ്രാന്‍ഡുകള്‍ പുറത്തിറങ്ങും. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്ക്കുന്നതിനും വിദേശ കയറ്റുമതിക്കും വേണ്ടിയാണിത്. ഷീന്‍ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ വിപണി യു.എസ് ആണ്. എന്നാല്‍ താരിഫ് യുദ്ധം കമ്പനിയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. ചൈനയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഭാവിയില്‍ നിയന്ത്രണം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് തന്ത്രം മാറ്റാന്‍ ഷീന്‍ ഒരുങ്ങുന്നത്.

സുഡിയോയ്ക്ക് ഭീഷണിയാകുമോ?

സുഡിയോയുടെ ഉത്പന്നങ്ങള്‍ പ്രധാനമായും നിര്‍മിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. മുമ്പ് ബംഗ്ലാദേശില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഇതിന്റെ അളവ് കുറവാണ്. ഇന്ത്യന്‍ ബ്രാന്‍ഡെന്ന ആനുകൂല്യം സുഡിയോയ്ക്ക് ലഭിക്കും. അതേസമയം, ചൈനീസ് ബന്ധം റിലയന്‍സ്-ഷീന്‍ കൂട്ടുകെട്ടിന് തിരിച്ചടിയായേക്കും. വൈകാരികമായി ചിന്തിക്കുന്നവരാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍.

നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സുഡിയോ ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ വില്ക്കുന്നത്. അതു തന്നെയാണ് സുഡിയോയുടെ നേട്ടവും. വിപുലമായ നിര്‍മാണ യൂണിറ്റുകള്‍ സുഡിയോയ്ക്ക് സ്വന്തമായുണ്ട്. ഏതൊരു എതിരാളികളോടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ഇത് സുഡിയോയെ സഹായിക്കുന്നു.

Shein and Reliance Retail plan to export India‑made Shein-branded apparel to global markets within 6–12 months, while scaling supplier base from 150 to 1,000 factories.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com