

ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപായാന്‍ സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പ്രീമിയം സെഡാനായ ഒക്ടാവിയയെ വീണ്ടും എത്തിക്കുന്നു. ഒക്ടോബര്‍ ആറു മുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന വിധത്തിലാണ് സ്‌കോഡ മുന്നോട്ടു പോകുന്നത്.
നവംബര്‍ ആറു മുതല്‍ ഡെലിവറി നടത്താനാണ് നീക്കം. ഈ വര്‍ഷം വെറും 100 യൂണിറ്റുകള്‍ മാത്രമാകും ഇന്ത്യയില്‍ വില്ക്കുക. ഇന്ത്യയില്‍ നിര്‍മാണം ഉണ്ടാകില്ല. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്താകും വില്പന. വില തീരുമാനിച്ചിട്ടില്ല. ഒക്ടാവിയയുടെ യു.കെയിലെ വില 47 ലക്ഷം രൂപയാണ്. ഇറക്കുമതിയായതിനാല്‍ ഇന്ത്യയില്‍ വില കൂടും.
ഇന്ത്യയിലെ കമ്പനിയുടെ ആദ്യ മോഡലായിരുന്നു ഒക്ടാവിയ. 2023ല്‍ കമ്പനി ഈ മോഡല്‍ രാജ്യത്ത് നിന്ന് പിന്‍വലിച്ചു. ബിഎസ്6 ഫേസ്-2 നിയന്ത്രണങ്ങള്‍ കാരണമാണ് കമ്പനി ഈ മോഡല്‍ നിര്‍ത്തിയത്. ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് ഒക്ടാവിയയാണ് ഇതുവരെ വിറ്റത്.
ഇപ്പോള്‍ ഇറക്കുമതിയാണ് ഉദ്ദേശിക്കുന്നതെങ്കിലും ഭാവിയില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ അശിഷ് ഗുപ്ത വ്യക്തമാക്കി.
സ്‌കോഡ ഇന്ത്യയില്‍ ഈ വര്‍ഷം മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ വര്‍ഷം ജനുവരി-ഓഗസ്റ്റ് കാലയളവില്‍ കമ്പനി 46,616 യൂണിറ്റുകളാണ് രാജ്യത്ത് വിറ്റത്. ഇതില്‍ 30,000 കൈലാക് (Kylaq) മോഡലാണ്. ഇക്കാലയളവില്‍ വില്പനയിലെ വളര്‍ച്ച മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 135 ശതമാനമാണ്.
ഇന്ത്യന്‍ വിപണിയില്‍ 2024ല്‍ സ്‌കോഡയുടെ മാര്‍ക്കറ്റ് വിഹിതം 0.8 ശതമാനമായിരുന്നു. ഈ വര്‍ഷം ഇരട്ടി വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം കൂടുതല്‍ ടിയര്‍-2, ടിയര്‍-3 സിറ്റികളില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍ 177 സിറ്റികളിലായി 312 ടച്ച്‌പോയിന്റുകള്‍ സ്‌കോഡയ്ക്കുണ്ട്. ഇത് 350ലെത്തിക്കാനാണ് ശ്രമം.
Read DhanamOnline in English
Subscribe to Dhanam Magazine