ദുബൈയില്‍ വന്‍ പാര്‍പ്പിട പദ്ധതിയുമായി സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്

റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്‍നിര ബ്രാന്‍ഡായ സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് ദുബൈയിലെ പാര്‍പ്പിട പദ്ധതി പ്രഖ്യാപിച്ചു. ദുബൈയിലെ ജ്യുമേര വില്ലേജ് സെന്ററിലാണ് അവന്റ് ഗാര്‍ഡ് റെസിഡന്‍സ് (Avant Garde Residences) പദ്ധതി. മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഉദ്ഘാടനം ചെയ്ത പാര്‍പ്പിട സമുച്ചയത്തിലെ 70 ശതമാനം ബുക്കിംഗും പൂര്‍ത്തിയായതായി സ്‌കൈലൈന്‍ ബില്‍ഡേഴ്സ് സിഎംഡി കെ.വി. അബ്ദുള്‍ അസീസ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അവന്റ് ഗാര്‍ഡില്‍ നിന്ന് 20 മിനിറ്റ് കൊണ്ട് വിവിധ ഷോപ്പിംഗ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, ബിസിനസ് സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് എത്താനാകും. ദുബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ നിക്ഷേപിക്കുന്നത് വഴി എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടാന്‍ നിക്ഷേപകന് കഴിയും. 500 കോടി രൂപയിലധികമാണ് പദ്ധതിയുടെ മുതല്‍മുടക്ക്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് ദുബൈ പ്രൊജക്ടില്‍ ബുക്കിംഗ് ചെയ്തിരിക്കുന്നത്. 30 ശതമാനത്തില്‍ താഴെ മാത്രമാണ് മലയാളികളുടെ ബുക്കിംഗെന്നും കെ.വി. അബ്ദുള്‍ അസീസ് വ്യക്തമാക്കി. ഭാവിയില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്പര്യമുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കൂനമ്മാവില്‍ 7.76 ഏക്കറില്‍ പ്രൊജക്ട്
കമ്പനിയുടെ മറ്റൊരു പദ്ധതി കൊച്ചി കൂനമ്മാവില്‍ സ്‌കൈലൈന്‍ സാങ്ച്വറി സ്‌കൈലൈന്‍ എന്നപേരില്‍ പുരോഗമിക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഹല്‍ അസീസ് പറഞ്ഞു. പാര്‍ക്ക്, ജിം, കളിസ്ഥലം തുടങ്ങി എല്ലാവിധ സംവിധാനങ്ങളുമുള്ള ഈ പ്രൊജക്ടില്‍ സ്ഥലം വാങ്ങുന്ന ഉപയോക്താവിന് ഇഷ്ടമുള്ള ഡിസൈനില്‍ വീട് നിര്‍മിക്കാം.
7.76 ഏക്കറില്‍ 106 പ്ലോട്ടുകളാണ് ഈ പ്രോജക്ടിലുള്ളത്. പ്ലോട്ടുകളുടെ വലിപ്പം 3.91 മുതല്‍ 7.44 സെന്റ് വരെയാണ്. ക്ലബ്ഹൗസ്, സ്വിമ്മിംഗ് പൂള്‍, ടര്‍ഫ്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ഓപ്പണ്‍ ജിം, ഫിറ്റ്നസ് സെന്റര്‍, മള്‍ട്ടിപര്‍പ്പസ് റിക്രിയേഷന്‍ ഹാള്‍, ആംഫി തീയേറ്റര്‍, പാര്‍ട്ടി പവലിയന്‍, മെഡിറ്റേഷന്‍ ഗാര്‍ഡന്‍, ഇന്റേണല്‍ റോഡുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളും പദ്ധതിയിലുണ്ട്. ഈ സാമ്പത്തിക വര്‍ഷം 14 പ്രോജക്ടുകളാണ് കമ്പനി കേരളത്തിലെ വിവിധ നഗരങ്ങളില്‍ നടപ്പിലാക്കുന്നത്.
സ്‌കൈലൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഹല്‍ അസീസ്, ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് മാത്യു, ഫിനാന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ജിജോ ആലപ്പാട്ട്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി മുഹമ്മദ് ഫാറൂഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Next Story

Videos

Share it