പ്രതിദിന കണക്കുകളില്‍ നേരിയ കുറവ്: രാജ്യത്ത് പുതുതായി 3,29,942 കേസുകള്‍

ആകെ രോഗം ബാധിച്ചവരില്‍ 16.53 ശതമാനമാളുകളാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്
പ്രതിദിന കണക്കുകളില്‍ നേരിയ കുറവ്:  രാജ്യത്ത് പുതുതായി 3,29,942 കേസുകള്‍
Published on

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ്. കോവിഡ് പ്രതിദിന കേസുകള്‍ തുടര്‍ച്ചയായി നാലു ദിവസങ്ങളില്‍ നാല് ലക്ഷം കടന്നതിന് പിന്നാലെ ഇന്നലെ 3,66,161 ആയി കുറഞ്ഞു. ഇതോടെ രാജ്യത്ത് 2,26,62,575 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 2,46,116 ആയി. 24 മണിക്കൂറിനിടെ 3,754 പേര്‍ക്കാണ് രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

നിലവില്‍ 37,45,237 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 16.53 ശതമാനമാണിത്. ഇതുവരെ രോഗമുക്തി നേടിയത് 82.39 പേരാണ്. രാജ്യത്തെ മരണ നിരക്ക് 1.09 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ഫീല്‍ഡിനെക്കുറിച്ച് അറിവില്ലാത്ത ഉടമകള്‍, ലക്ഷങ്ങള്‍ മുടക്കിയത് ഇന്റീരിയറിന് മാത്രം; കേരളത്തിലെ സലൂണ്‍ ബിസിനസിന്റെ യഥാര്‍ഥ വെല്ലുവിളികള്‍
ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകളുടെ അനധികൃത വില്‍പന വ്യാപകം; സംസ്ഥാനത്തിന് ₹200 കോടി നഷ്ടമെന്ന് വ്യാപാര സംഘടന
ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ 'ഡാര്‍ക്ക് പാറ്റേണ്‍'; ഇന്‍ഡിഗോയും സെപ്റ്റോയും ഫിസിക്സ് വാലയും ഉള്‍പ്പെടെ ഒന്‍പത് പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ
Image : Arun Chittilappilly , Wonderla 
```html ```
logo
DhanamOnline
dhanamonline.com