യു.എസില്‍ പണപ്പെരുപ്പം കുറയുന്നതായി ഫെഡ് റിസര്‍വ്

അമേരിക്കയില്‍ തൊഴിൽ വിപണിയും സമ്പദ്‌വ്യവസ്ഥയും ക്രിയാത്മകമായ വളര്‍ച്ച നേടുന്നതിന്റെ ഡാറ്റകളാണ് തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫെഡറൽ റിസർവ് യോഗം വിലയിരുത്തി. രാജ്യത്ത് പണപ്പെരുപ്പം കുറയുന്നതിന്റെ സമീപകാല സൂചനകളെ യോഗം സ്വാഗതം ചെയ്തു.
23 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് യു.എസില്‍ പണപ്പെരുപ്പം അനുഭവപ്പെടുന്നത്. തൊഴിൽ വിപണിയും സമ്പദ്‌വ്യവസ്ഥയും മികച്ച പ്രകടനം കാഴ്ചവെക്കുക ആണെങ്കില്‍ വരും മാസങ്ങളിൽ യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാൻ മുതിരും. പണപ്പെരുപ്പം കൂടുതൽ ലഘൂകരിക്കാൻ കഴിയുന്ന ഒട്ടേറെ ഘടകങ്ങൾ യോഗം വിശദമായി ചര്‍ച്ച ചെയ്തു.
റീട്ടെയിൽ ശൃംഖലകളും മറ്റ് ബിസിനസുകളും വില കുറയ്ക്കുകയും കിഴിവുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. സമ്പദ്‌വ്യവസ്ഥ കരുത്താര്‍ജിക്കുന്നത് തൊഴില്‍ വിപണിയില്‍ വേതന പരിഷ്കരണത്തിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാകും എന്ന പ്രതീക്ഷയും സാമ്പത്തിക വിദഗ്ധര്‍ പങ്കുവെക്കുന്നു.
പണപ്പെരുപ്പം കുറയ്ക്കാന്‍ കഴിയുന്ന ഒട്ടേറെ ഘടകങ്ങൾ രൂപപ്പെട്ടതില്‍ ഫെഡ് റിസർവ് ഉദ്യോഗസ്ഥർ സന്തുഷ്ടി പ്രകടിപ്പിച്ചു. ഫെഡ് റിസര്‍വിന്റെ ജൂൺ 11, 12 ദിവസങ്ങളിലായി നടന്ന യോഗത്തിന്റെ വിശദാംശങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്.

Related Articles

Next Story

Videos

Share it