ബിസിനസ് മാനേജ് ചെയ്യാം, ഒരൊറ്റ സോഫ്റ്റ്‌വെയറിലൂടെ; സംരംഭകര്‍ക്ക് ഒറ്റ ക്ലിക്കില്‍ സേവനവുമായി പ്രൊസെറ്റ്360

കമ്പനികളുടെ ഫീല്‍ഡിലെയും പ്ലാന്റിലെയും പ്രവര്‍ത്തനം ലോകത്ത് എവിടെ നിന്നും മൊബൈല്‍ ഫോണിലൂടെ നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും വഴി ഒരുക്കുന്നു
proset360
Published on

നിങ്ങളുടെ ബിസിനസ് അസറ്റുകള്‍, അതിന്റെ മെയിന്റനന്‍സ് എന്നിവ അനായാസം കൈകാര്യം ചെയ്യാന്‍ സോഫ്റ്റ്‌വെയറുമായി എസ്.എം.ഇ.സി (SMEC) ടെക്‌നോളജീസ്. ഐ.ടി രംഗത്ത് 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എസ്.എം.ഇ.സിയുടെ പ്രോസെറ്റ്360 (www.ProSet360.com) വഴിയാണ് എല്ലാവിധ സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നത്.

ഈ സിസ്റ്റം നിങ്ങളുടെ എല്ലാ അസറ്റുകളും ഒരു ഡിജിറ്റല്‍ കമാന്‍ഡ് സെന്ററില്‍ നിന്ന് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് അസറ്റുകളുടെ തകരാറുകള്‍ മുന്‍കൂട്ടി കണ്ടെത്താനും അവ പരിഹരിക്കാനും പ്രോസെറ്റ്360 സഹായിക്കുന്നു. ഇത് അപ്രതീക്ഷിതമായുണ്ടാകുന്ന തടസങ്ങളെ ഒഴിവാക്കുന്നു.

ലോകത്തെവിടെ നിന്നും നിയന്ത്രണം

കമ്പനിയുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങളും പ്രവര്‍ത്തനശേഷിയും നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഓരോ അസറ്റും, ഓരോ പ്രക്രിയയും 24/7 നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇത് നിങ്ങളെ പ്രാപ്തമാക്കുന്നു.

ലോകത്തെവിടെ നിന്നും കമ്പനികളുടെ പ്രവര്‍ത്തനം ഫീല്‍ഡില്‍ നിന്നോ പ്ലാന്റില്‍ നിന്നോ ഉള്ളത് മൊബൈലിലൂടെ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്കാനും വഴിയൊരുക്കുന്നു.

ബിസിനസ് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന കാര്യങ്ങള്‍ ഒഴിവാക്കാനും, ചെലവ് കുറയ്ക്കാനും, ടീം അംഗങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രോസെറ്റ്360 സഹായിക്കുവെന്ന് എസ്.എം.ഇ.സി വ്യക്തമാക്കുന്നു. ഊര്‍ജം, ആരോഗ്യസംരക്ഷണം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ലോജിസ്റ്റിക്‌സ്, നിര്‍മ്മാണം തുടങ്ങിയ നിരവധി വ്യവസായങ്ങള്‍ക്ക് അനുയോജ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com