സോഫ്റ്റ്ബാങ്ക് സ്ഥാപകന്‍ ഇന്ത്യന്‍ യുവത്വത്തിന് നല്‍കുന്ന ഉപദേശം കേട്ടോ?

ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരായ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ സ്ഥാപകന്‍ മസയോഷി സണ്ണിന്റെ ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയും യുവാക്കളോടുള്ള ഉപദേശവും ശ്രദ്ധേയമാകുന്നു.

ഇന്ത്യയുടെ ഭാവിയില്‍ താന്‍ തുടര്‍ന്നും വിശ്വാസം അര്‍പ്പിക്കുന്നുവെന്നാണ് സണ്‍ പറയുന്നത്. ''ഇന്ത്യ ഇനിയും മഹത്തരമാകും. വളരെ മികച്ച ഭാവിയാണ് ഈ രാജ്യത്തിനുള്ളത്. ഇന്ത്യയിലെ യുവാക്കളോട് എനിക്ക് പറയാനുള്ളത് നൂതന ആശയങ്ങള്‍ സാക്ഷാത്കരിക്കുക. ഞാന്‍ അതിനെ പിന്തുണയ്ക്കാം,'' ഇന്‍ഫിനിറ്റി ഫോറത്തില്‍ സംസാരിക്കവേ സണ്‍ വ്യക്തമാക്കി.

''ഞാന്‍ ഇന്ത്യയുടെ ഭാവിയില്‍ വിശ്വസിക്കുന്നു. ഞാന്‍ ഇന്ത്യയിലെ യുവ സംരംഭകരുടെ പാഷനിലും വിശ്വസിക്കുന്നു,'' സണ്‍ പറയുന്നു.

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ച കാലത്തെ കുറിച്ചും സണ്‍ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന ഉറപ്പാണ് താന്‍ നല്‍കിയതെന്ന് സണ്‍ പറയുന്നു. എന്നാല്‍ പത്തുവര്‍ഷത്തിനിടെ ഇതുവരെ ഇന്ത്യയില്‍ സോഫ്റ്റ് ബാങ്ക് 14 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.

''ഞങ്ങള്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരാണ്. ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ യൂണികോണുകളിലും ഞങ്ങള്‍ നിക്ഷേപം നടത്തുന്നുണ്ട്,'' സണ്‍ പറയുന്നു. മാത്രമല്ല, തങ്ങള്‍ നിക്ഷേപം നടത്തിയ കമ്പനികള്‍ പത്തുലക്ഷത്തോളം പുതിയ തൊഴിലുകള്‍ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു



Related Articles
Next Story
Videos
Share it