Begin typing your search above and press return to search.
സോളസ്: ഔട്ട്ഡോര്‍ പരസ്യങ്ങളില്‍ വിസ്മയം തീര്‍ത്ത് കോഴിക്കോട് നിന്നൊരു സ്ഥാപനം
പരസ്യങ്ങളുടെ ലോകത്ത് അവ കൃത്യമായി സ്ഥാപിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഒരു ഉല്‍പ്പന്നത്തിനോ, സംരംഭത്തിനോ പരസ്യങ്ങളില്ലാതെ മുന്നോട്ട് പോകുക എന്നത് വളരെ പ്രയാസമാണ്. ഈ ഡിജിറ്റല്‍ യുഗത്തിലും വലിയ മുതല്‍മുടക്കില്ലാതെ തന്നെ 'ഔട്ട് ഡോര്‍ പബ്ലിസിറ്റി' സാധ്യമാക്കുക എന്നത് പരസ്യ ഏജന്‍സികളെ സംബന്ധിച്ച് വലിയ വെല്ലുവിളിയുമാണ്. ശക്തമായ മത്സരം നിലനില്‍ക്കുന്ന പരസ്യ മേഖലയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോളസ് ആഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനം.
നവീകരണത്തിലൂടെ മുന്നോട്ട്
ഒന്നര പതിറ്റാണ്ടിനിടെ മുന്‍നിര ബ്രാന്‍ഡുകളുടെയടക്കം ഔട്ട്ഡോര്‍ പരസ്യങ്ങളില്‍ സോളസ് തീര്‍ത്തത് ചരിത്രമാണ്. ഔട്ട്ഡോര്‍ ഹോര്‍ഡിംഗ് പബ്ലിസിറ്റി രംഗത്തെ അതികായന്മാര്‍ക്കിടയിലേക്ക് 2010 ലാണ് സോളസ് ആഡ് സൊല്യൂഷന്‍സ് എന്ന കമ്പനിയുമായി നാല് യുവ സംരംഭകര്‍ ചുവടുവെച്ചത്. വിവിധ സ്ഥാപനങ്ങളുടെ മനോഹരങ്ങളായ ഹോര്‍ഡിംഗുകളുമായി സോളസ് വാനിലേക്കുയര്‍ന്നു. നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമായി ഇന്ന് അഞ്ച് ലക്ഷത്തിലേറെ സ്‌ക്വയര്‍ ഫീറ്റ് ഹോര്‍ഡിംഗ് സ്പെയ്സ് സോളസിനുണ്ട്. ഡിജിറ്റല്‍ ഹോര്‍ഡിംഗ്, സ്ട്രീറ്റ് ഫര്‍ണിച്ചര്‍ ബ്രാന്റിംഗ് എന്നിവയില്‍ പ്രധാനിയാണ് സോളസ്. ഭാവിയെ പുതിയ രീതിയില്‍ വരവേല്‍ക്കാന്‍ നിരന്തരം നവീകരണം നടത്തി മുന്നോട്ട് പോകുന്ന സോളസിന് ഇപ്പോള്‍ ഔട്ട്ഡോര്‍ മേഖലയില്‍ നൂറിലേറെ ജീവനക്കാരുണ്ട്.
ഉപഭോക്താക്കളെ വിശ്വസിപ്പിക്കാന്‍ ഉതകുന്നതാവണം പരസ്യങ്ങള്‍. ഒരു ഉല്‍പ്പന്നത്തിലേക്കോ സേവനത്തിലേക്കോ ശ്രദ്ധ കൊണ്ടുവരാന്‍ സാങ്കേതികമായും ശാസ്ത്രീയമായും ശരിയായ പഠനങ്ങളും നടത്തേണ്ടതുണ്ട്. അവ കൃത്യമായി സ്ഥാപിക്കുക, അതിലൂടെ പരസ്യദാതാവിന് സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കുള്ളത്. 'സോളസ് ഔട്ട്ഡോര്‍ അഡ്വര്‍ട്ടൈസിംഗ് കമ്പനി' വേറിട്ട് നില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ഔട്ട്‌ഡോര്‍ പബ്ലിസിറ്റി
ഔട്ട്ഡോര്‍ പബ്ലിസിറ്റി എന്നത് ഏതൊരു വ്യവസായ സ്ഥാപനത്തെ സംബന്ധിച്ചും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. ചെറുതും വലുതുമായ സ്ഥാപനങ്ങളും സംരംഭങ്ങളും ആശ്രയിക്കുന്നതും ഇത്തരം പരസ്യ മേഖലകളെയാണ്. മറ്റേതൊരു പരസ്യ മാധ്യമങ്ങളേക്കാളും ഒരുപടി മുന്നിലാണ് ഈ മേഖല. ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നതും 'ഔട്ട്ഡോര്‍ പബ്ലിസിറ്റി'ക്കാണ്. 2022ലെ കണക്കനുസരിച്ച് ഔട്ട്ഡോര്‍ അഡ്വര്‍ട്ടൈസിംഗ് മേഖലയുടെ ആഗോള വിപണി 27.7 ബില്യന്‍ യുഎസ് ഡോളറിന്റേതും ഇന്ത്യന്‍ വിപണി 3,666 കോടി രൂപയുടേതും ആണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
കൂടുതല്‍ പരീക്ഷണങ്ങള്‍ ഓരോ വര്‍ഷവും നടക്കുകയും കൂടുതല്‍ വേഗത്തില്‍ വളരുകയും ചെയ്യുന്ന മേഖലയാണ് ഔട്ട്ഡോര്‍ അഡ്വര്‍ട്ടൈസിംഗ്. ടാഗ്‌ലൈനില്‍ പറയുന്നത് പോലെ 'Where everything else is invisible' എന്നത് അന്വര്‍ത്ഥമാക്കാന്‍ സോളസിന് സാധിക്കുന്നു.
ഉപഭോക്താക്കളുടെ മനസറിഞ്ഞ്
ഡിജിറ്റല്‍ ഹോര്‍ഡിംഗുകള്‍, ബസ് സ്റ്റോപ്പ് ബ്രാന്റിംഗ്, ഗാന്‍ട്രികള്‍, പോള്‍ കിയോസ്‌കുകള്‍, മാള്‍ ബ്രാന്റിംഗ്, വെഹിക്ക്ള്‍ ബ്രാന്റിംഗ്, തിയേറ്റര്‍ ബ്രാന്റിംഗ്, ടോള്‍ പ്ലാസ ബ്രാന്റിംഗ് തുടങ്ങി ഔട്ട്ഡോര്‍ അഡ്വര്‍ട്ടൈസിംഗ് മേഖലയില്‍ എല്ലാ തലത്തിലും സേവനം നല്‍കുന്ന കമ്പനിയാണ് സോളസ്. കസ്റ്റമേഴ്സിന്റെ ബിസിനസ് പുരോഗതിക്ക് മാര്‍ക്കറ്റ് ഡാറ്റ റിസര്‍ച്ച് നടത്തി ഉപഭോക്താക്കളുടെ മനോഭാവം അനുസരിച്ച് ആശയങ്ങള്‍ ഔട്ട്ഡോര്‍ മീഡിയയില്‍ രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കുന്ന രീതിയാണ് സോളസ് ആഡ് സൊല്യൂഷന്റേത്. സ്ഥാപനങ്ങളുടെ ബിസിനസ് പ്ലാന്‍ അനുസരിച്ച് അതാത് സമയങ്ങളില്‍ അവര്‍ക്കാവശ്യമായ ആശയങ്ങള്‍ ഔട്ട്ഡോര്‍ വിഭാഗം ഉപയോഗിച്ച് വിജയം നേടിയ നൂറുകണക്കിന് ക്യാമ്പയിനുകള്‍ ഇതിനകം സോളസ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ മനസില്‍ പതിഞ്ഞിട്ടുള്ള ശീമാട്ടി, മെര്‍സിലീസ് ഐസ്‌ക്രീം, സൈലം, ലക്ഷ്യ, റെയ്‌സ്, എജ്യൂപോര്‍ട്ട്, അമൃത്വേണി, പ്രസ്റ്റീജ് ഹോംസ്, വീഗാലാന്‍ഡ് ഹോംസ്, ക്രേസ് ബിസ്‌കറ്റ്, ഡോക്ടര്‍ വാഷ്, അബേറ്റ് ഹോസ്പിറ്റല്‍, റാവിസ് തുടങ്ങി മുന്‍നിര കമ്പനികളുടെ ഔട്ട്ഡോര്‍ പാര്‍ട്ട്ണറാണ് സോളസ്. ഔട്ട്ഡോര്‍ പബ്ലിസിറ്റി എന്ന പരസ്യ വിഭാഗം ഏറ്റവും ഗുണപ്രദമായ രീതിയില്‍ കസ്റ്റമേഴ്സിന് ക്യാമ്പയിന്‍ രൂപപ്പെടുത്താന്‍ ശാസ്ത്രീയ പഠനങ്ങളിലൂന്നി ശരിയായ കാഴ്ച ഉറപ്പുവരുത്തുന്ന ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട കമ്പനിയാണ് സോളസ് ആഡ് സൊല്യൂഷന്‍സ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോളസിന് നിലവില്‍ ബംഗളൂരു, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ശാഖകളുണ്ട്.
Next Story