പുതിയ കോര്‍പ്പറേറ്റ് ഓഫീസ് തുറന്ന് സോമന്‍സ് ഗ്രൂപ്പ്
ഔട്ട്ബൗണ്ട് യാത്രാരംഗത്ത് 26 വര്‍ഷം പൂര്‍ത്തിയാക്കിയ സോമന്‍സ് ഗ്രൂപ്പിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നു. സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് കൊച്ചി പാലാരിവട്ടത്തെ സാനിയ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ച കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്. ജപ്പാന്‍ ടൂര്‍ മോഹം ബാക്കിവെച്ച് നിര്യാതനായ സഞ്ചാരിയും റെസ്റ്റോറന്റ് ഉടമയുമായിരുന്ന വിജയന്റെ ഭാര്യ മോഹന വിജയനെ സോമന്‍സിന്റെ 2023 മാര്‍ച്ച് 23-ന് പുറപ്പെടുന്ന ജപ്പാന്‍ ടൂറില്‍ പൂര്‍ണ ചെലവുകള്‍ വഹിച്ച് കൊണ്ടുപോകുന്നതിനുള്ള ചെറി ബ്ലോസം പാക്കേജ് ചടങ്ങില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര മോഹന വിജയനു കൈമാറി.
2022-23ല്‍ യൂറോപ്പ്, യുഎസ്എ, അലാസ്‌ക, ദക്ഷിണാഫ്രിക്ക, അന്റാര്‍ട്ടിക്ക, വിയറ്റ്നാം-കംബോഡിയ, തുര്‍ക്കി, ബാലി, അസര്‍ബൈജാന്‍, ദുബായ്, സിംഗപ്പൂര്‍ മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ വിദേശരാജ്യങ്ങളിലേയ്ക്കും ഇന്ത്യയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ കശ്മീര്‍, ഹിമാചല്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗാങ്ടോക് ഡാര്‍ജിലിംഗ്, അമൃത്സര്‍, മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേയ്ക്കും ഗ്രൂപ്പ് യാത്രകള്‍ പുറപ്പെടുമെന്നും സോമന്‍സ് ഗ്രൂപ്പ് എംഡി എം കെ സോമന്‍ അറിയിച്ചു.
ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതകളെ ലക്ഷ്യമിട്ട് സോമന്‍സ് ആരംഭിച്ച വിഭാഗത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഈ വിഭാഗത്തില്‍ നിന്ന് ആദ്യമായി സെപ്തംബര്‍ 24-ന് തായ്ലന്‍ഡിലേയ്ക്ക് സോളോ യാത്ര പോകുന്ന ബാക്ക്പാക്കര്‍ അരുണിമ, പലചരക്കുകട നടത്തുന്ന മോളി എന്നിവരുടെ ബുക്കിംഗ് രേഖകളും ചടങ്ങില്‍ കൈമാറി.
Read DhanamOnline in English
Subscribe to Dhanam Magazine

