ബിസിനസുകാരനോട് ഹണിമൂൺ പ്രതികാരം, ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘവും പിടിയിൽ; മൂന്നു സംസ്ഥാനങ്ങളിലായി നടന്ന ആസൂത്രിത കൊലപാതകം ചുരുളഴിച്ച് പൊലീസ്

ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും 1,200 കിലോമീറ്റര്‍ അകലെയാണ് ഭാര്യയെ കണ്ടെത്തിയത്
ബിസിനസുകാരനോട് ഹണിമൂൺ പ്രതികാരം,  ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘവും  പിടിയിൽ; മൂന്നു സംസ്ഥാനങ്ങളിലായി നടന്ന ആസൂത്രിത കൊലപാതകം ചുരുളഴിച്ച് പൊലീസ്
Published on

മധുവിധുവിനിടെ കാണാതായ ഇന്ദോറിലെ വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മേഘാലയയില്‍ മധുവിധു ആഘോഷിക്കുന്നതിനിടെ രാജ രഘുവന്‍ശിയെന്ന വ്യവസായിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ രണ്ടുദിവസത്തിന് ശേഷം ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഭാര്യ സോനം രഘുവന്‍ശിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്.

മെയ് 23നാണ് രാജയും സോനവും മധുവിധു ആഘോഷിക്കാനായി മേഘാലയയിലേക്ക് തിരിച്ചത്. മെയ് 23ന് ഇരുവരെയും കാണാതായി. ജൂണ്‍ രണ്ടിനാണ് അപകട മരണമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ രാജയുടെ മൃതദേഹം ലഭിക്കുന്നത്. എന്നാല്‍ മൃതദേഹത്തിന് സമീപത്ത് നിന്നും മരണത്തിന് കാരണമായതെന്ന് കരുതുന്ന ആയുധം കണ്ടെത്തിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ഇതോടെ ഭാര്യ സോനമിനെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ഊര്‍ജ്ജിതമാക്കി. ഇതിനിടെ തിങ്കളാഴ്ച മേഘാലയയില്‍ നിന്നും 1,200 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ധാബയില്‍ നിന്നും നാടകീയമായി സോനമിനെ കണ്ടെത്തുകയായിരുന്നു. താന്‍ ധാബയിലുണ്ടെന്ന കാര്യം സോനം തന്നെയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സോനം കീഴടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. സോനമിന്റെ കാമുകന്‍ രാജ് കുശ്‌വാഹയെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറയുന്നു. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന ഇരുവരും ചേര്‍ന്ന് മെയ് 18നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Sonam Raghuvanshi, accused of orchestrating her husband’s murder during their Meghalaya honeymoon, surrenders in UP 1,200 km away after a chilling 18‑day manhunt.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com