ഗുണനിലവാരമില്ലാത്ത പാത്രങ്ങള്‍ക്ക് വിലക്ക്, ഐ.എസ്.ഐ മാര്‍ക്ക് നിര്‍ബന്ധമാക്കുന്നു

ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലൂമിനിയം പാത്രങ്ങളുടെ ഗുണ നിലവാരം ഉറപ്പിക്കാനായി 2024 ഫെബ്രുവരി മുതല്‍ ഐ.എസ്.ഐ മുദ്ര നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം ആഗസ്റ്റില്‍ പുറത്തിറക്കി. ഇന്ത്യക്ക് പുറത്തു നിന്ന് കൊണ്ടു വന്നു വില്‍ക്കുന്ന പാത്രങ്ങള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും.

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സ്റ്റെയിന്‍ ലെസ് സ്റ്റീല്‍ സിങ്കിനും നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ക്കും നിയമം ബാധകമാണ്. കൂടാതെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലൂമിനിയം പാത്രങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ബി.എ.എസ് (ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്) ലൈസെന്‍സ് നിര്‍ബന്ധമാക്കും.
മൈക്രോ സംരംഭങ്ങള്‍ക്ക് ഒരു വര്‍ഷം, ചെറുകിട സംരംഭങ്ങള്‍ക്ക് 9 മാസം, വന്‍കിട സംരംഭങ്ങള്‍ക്ക് 6 മാസം എന്നിങ്ങനെ ബി.ഐ.എസ് ലൈസെന്‍സ് എടുക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. പ്ലൈവുഡിനും ബി.ഐ.എസ് മുദ്ര നിര്‍ബന്ധമാക്കും.
Related Articles
Next Story
Videos
Share it