സൗത്ത് ഇന്ത്യ റീറ്റെയ്ല്‍ എക്‌സ്‌പോ 2026: വ്യാപാര മാമാങ്കത്തിന് കോഴിക്കോട് ഒരുങ്ങുന്നു

റീറ്റെയ്ല്‍ മേഖലയിലെ പുതിയ സാങ്കേതികവിദ്യകള്‍ മനസിലാക്കാനും മികച്ച വിതരണക്കാരെ കണ്ടെത്താനും ബിസിനസ് അടുത്ത തലത്തിലേക്ക് ഉയര്‍ത്താനും ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് എക്‌സ്‌പോ പ്രയോജനകരമാകും
മുന്‍ എക്‌സ്‌പോയില്‍ നിന്ന്
മുന്‍ എക്‌സ്‌പോയില്‍ നിന്ന്
Published on

സൂപ്പര്‍ മാര്‍ക്കറ്റ് ഓണേഴ്സ് അസോസിയേഷന്‍ കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ മെഗാ എക്സ്പോ സംഘടിപ്പിക്കുന്നു. മൂന്നാമത് സൗത്ത് ഇന്ത്യ റീറ്റെയ്ല്‍ എക്സ്പോ (SIRE 2026) ജൂണ്‍ 10, 11, 12 തീയതികളില്‍ കോഴിക്കോട്ടെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് നടക്കുക. എഫ്എംസിജി-റീറ്റെയ്ല്‍ മേഖലയുടെ സമഗ്രമായ ഉന്നമനവും ആധുനിക വല്‍കരണവും ലക്ഷ്യമിട്ടാണ് മൂന്ന് ദിവസത്തെ എക്സ്‌പോ സംഘടിപ്പിക്കുന്നത്.

കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും പ്രമുഖ വ്യാപാര സംഘടനകളായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ്, ബംഗളൂരു മര്‍ച്ചന്റ് അസോസിയേഷന്‍ എന്നിവയുടെ പിന്തുണയോടെയാണ് എക്‌സ്‌പോ അരങ്ങേറുന്നത്.

പ്രധാന ആകര്‍ഷണങ്ങള്‍

  • 200ലേറെ ബിസിനസ്-ടു-ബിസിനസ് സ്റ്റാളുകള്‍: പുതിയ ബിസിനസ് പങ്കാളിത്തങ്ങള്‍ക്കും ഡീലുകള്‍ക്കുമായി വിപുലമായ സ്റ്റാളുകള്‍ ഒരുങ്ങുന്നു.

  • 200 ഓളം എഫ്എംസിജി ബ്രാന്‍ഡുകള്‍: പ്രമുഖ ദേശീയ-രാജ്യാന്തര ബ്രാന്‍ഡുകള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.

  • പാനല്‍ ചര്‍ച്ചകള്‍: റീറ്റെയ്ല്‍ രംഗത്തെ പ്രമുഖരും വിദഗ്ധരും നയിക്കുന്ന ചര്‍ച്ചകള്‍ പുതിയ വിപണി ട്രെന്‍ഡുകളെയും വെല്ലുവിളികളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കും.

  • ബ്രാന്‍ഡ് സ്റ്റോറികള്‍: ബിസിനസ് രംഗത്ത് വന്‍ വിജയം നേടിയ പ്രമുഖര്‍ തങ്ങളുടെ വിജയഗാഥകളും അനുഭവങ്ങളും പങ്കുവെക്കുന്നു. ഇത് വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് വലിയ പ്രചോദനമാകും.

മുസ്തഫ ഡേമാര്‍ട്ട്, ചെയര്‍മാന്‍; കെ.എം ഹനീഫ ജനറല്‍ കണ്‍വീനര്‍; കെ.സി.എന്‍ ജാബിര്‍, ട്രഷറര്‍
മുസ്തഫ ഡേമാര്‍ട്ട്, ചെയര്‍മാന്‍; കെ.എം ഹനീഫ ജനറല്‍ കണ്‍വീനര്‍; കെ.സി.എന്‍ ജാബിര്‍, ട്രഷറര്‍
  • നെറ്റ്‌വര്‍ക്കിങ് സാധ്യതകള്‍: വ്യവസായ പ്രമുഖര്‍, ഉല്‍പാദകര്‍, വ്യാപാരികള്‍ എന്നിവരുമായി നേരിട്ട് ആശയവിനിമയം നടത്താനും ബിസിനസ് ശൃംഖല വിപുലീകരിക്കാനുമുള്ള അവസരം.

  • പ്രൊഡക്റ്റ് ലോഞ്ചിങ്: വിപണിയിലേക്ക് പുതുതായി എത്തുന്ന ഉല്‍പന്നങ്ങളുടെ ഔദ്യോഗിക ലോഞ്ചിങ്ങുകള്‍ എക്സ്പോയുടെ ഭാഗമായി നടക്കും.

  • റീറ്റെയ്ല്‍ എക്സലന്‍സ് അവാര്‍ഡുകള്‍: എഫ്എംസിജി-റീറ്റെയ്ല്‍ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ സംരംഭകര്‍ക്കുള്ള അവാര്‍ഡുകള്‍ വേദിയില്‍ വിതരണം ചെയ്യും.

എന്തുകൊണ്ട് പങ്കെടുക്കണം?

പതിനായിരത്തിലധികം റീറ്റെയ്ല്‍ വ്യാപാരികള്‍, ഡിസ്ട്രിബ്യൂട്ടര്‍മാര്‍, ഹോള്‍സെയിലര്‍മാര്‍, എക്സ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ ഒത്തുചേരുന്ന ഒരു മഹാസംഗമമാണിതെന്ന് സംഘാടകര്‍ പറയുന്നു.

റീറ്റെയ്ല്‍ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ മനസിലാക്കാനും മികച്ച വിതരണക്കാരെ കണ്ടെത്താനും ബിസിനസ് അടുത്തതലത്തിലേക്ക് ഉയര്‍ത്താനും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഏറെ പ്രയോജനപ്രദമാകും ഈ എക്സ്‌പോ.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com