സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ക്വിസത്തോണ്‍; നേടാം ഒന്നര ലക്ഷം രൂപ സമ്മാനം

രാജ്യത്തുടനീളമുള്ള കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനും വിവിധ വിഷയങ്ങളില്‍ പൊതുവിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് 'എസ്.ഐ.ബി ഇഗ്നൈറ്റ് ക്വിസത്തോണ്‍' എന്ന ഈ ക്വിസ് മത്സരം നടത്തുന്നത്. ഒരു കോളെജിനെ പ്രതിനിധീകരിച്ച് പരമാവധി രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം.

മത്സരങ്ങള്‍ ഇങ്ങനെ

മത്സരത്തില്‍ കറന്റ് അഫയേഴ്സ്, കായികം, ബിസിനസ്, സാങ്കേതികവിദ്യ, കല, ചരിത്രം, ഭൂമി ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ചോദ്യങ്ങളുണ്ടകും. രാജ്യത്തുടനീളം എട്ടു മേഖലകളിലായി മൂന്ന് റൗണ്ടുകളിലായാണ് മത്സരം. പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. ഓരോ മേഖലയില്‍ നിന്നും മുന്നിലെത്തുന്ന എട്ടു ടീമുകളെ പങ്കെടുപ്പിച്ച് സോണല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. സോണല്‍ മത്സരങ്ങളില്‍ മുന്നിലെത്തുന്ന എട്ടു ടീമുകളാണ് ദേശീയതലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കുക.

ഒന്നാം സമ്മാനം ഒന്നര ലക്ഷം രൂപ

ക്വിസത്തോണില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ദേശീയ ചാമ്പ്യന്‍ ടീമിന് ഒന്നര ലക്ഷം രൂപയും റണ്ണര്‍ അപ്പ് ടീമിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 60,000 രൂപയും കാഷ് പ്രൈസ് ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് https://online.osuthindianbank.com/SIBIgnite/ എന്ന ലിങ്കില്‍ നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it