സൗത്ത് ഇന്ത്യന്‍ ബാങ്കിന് നിക്ഷേപത്തിലും വരുമാനത്തിലും വലിയ വളര്‍ച്ച; നിക്ഷേപത്തില്‍ 9% നേട്ടം

South Indian Bank logo, rupee sack in hand, Percent up
Image : Canva and SIB
Published on

2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച നേട്ടം. ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ നിക്ഷേപത്തിലും വായ്പകളിലും കൃത്യമായ വളര്‍ച്ച രേഖപ്പെടുത്താനായി. മൊത്തം വായ്പകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 8.02 ശതമാനം നേട്ടം കൊയ്യാന്‍ സാധിച്ചുവെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൊത്തം വായ്പകള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.02 ശതമാനം ഉയര്‍ന്ന് 89,201 കോടിയായി. ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 87,579 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം സമാനപാദത്തിലെ 82,580 കോടിയില്‍ നിന്ന് വായ്പയില്‍ വലിയ വളര്‍ച്ച നേടാന്‍ ബാങ്കിന് സാധിച്ചു.

നിക്ഷേപത്തില്‍ 9.07 ശതമാനം വാര്‍ഷിക വളര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം സമാനപാദത്തില്‍ 1,03,532 കോടി രൂപയായിരുന്നു നിക്ഷേപം. ഇത് 1,12,922 കോടി രൂപയായി ഉയര്‍ന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ 1,07,526 കോടിയായിരുന്നു നിക്ഷേപം.

ഓഹരിവിലയില്‍ നേട്ടമുണ്ടാക്കാനായില്ല

ഇന്നലെ നേട്ടത്തിലേറിയ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ക്ക് ഇന്നു പക്ഷേ തിരിച്ചടി നേരിട്ടു. രാവിലെ 52 ആഴ്ച്ചയിലെ ഉയര്‍ന്ന നിലയിലെത്തിയ ശേഷം പിന്നീട് താഴേക്ക് പോകുകയായിരുന്നു. നിക്ഷേപക സ്ഥാപനങ്ങള്‍ അനുകൂല റേറ്റിംഗ് നല്കിയതും ഈ സമയം ഓഹരിയില്‍ പ്രതിഫലിച്ചു. എന്നാല്‍ ഉച്ചയ്ക്കുശേഷം ഓഹരിവില താഴേക്ക് പോയി.

2024-25 സാമ്പത്തികവര്‍ഷം വരുമാനത്തിലും ലാഭത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സാധിച്ചിരുന്നു. വരുമാനം 4,528 കോടി രൂപയും ലാഭം 843 കോടി രൂപയായും ഇക്കാലയളവില്‍ ഉയര്‍ന്നു. തൊട്ടുമുന്‍ വര്‍ഷം ഇത് യഥാക്രമം 3,645 കോടി രൂപയും 813 കോടിയുമായിരുന്നു.

South Indian Bank posts strong Q1 growth in deposits and advances for FY 2025-26, despite minor share price dip

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com