കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് പുതിയ ഷെഡ്യൂള്‍ നവംബര്‍ 1 മുതല്‍

ദക്ഷിണ റെയില്‍വെയുടെ 30 ട്രെയിനുകളെ സമയമാറ്റം ബാധിക്കും
Amrit Bharat Train
Image : Twitter
Published on

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് നവംബര്‍ 1 മുതലുള്ള ഷെഡ്യൂളുകള്‍ ദക്ഷിണ റെയില്‍വെ പ്രഖ്യാപിച്ചു. ശൈത്യകാല സീസണ് മുന്നോടിയായുള്ള സമയക്രമങ്ങളാണ് വരുന്നത്. മിക്ക ട്രെയിനുകളുടെയും ഷെഡ്യൂളുകളില്‍ കാര്യമായ മാറ്റങ്ങളുണ്ട്. നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്, വെരാവല്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്, ഗാന്ധിധാം-നാഗര്‍കോവില്‍ പ്രതിവാര എക്‌സ്പ്രസ്, ഓഖ-എറണാകുളം എക്‌സ്പ്രസ്, ഭാവ്‌നഗര്‍ തിരുവനന്തപുരം എക്‌സ്പ്രസ്, നിസാമുദ്ദീന്‍-എറണാകുളം പ്രതിവാര എക്‌സ്പ്രസ്, അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ്, ചാണ്ഡിഗഡ്-തിരുവനന്തപുരം സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസ്, നേതാവതി എക്‌സ്പ്രസ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സമയക്രമങ്ങളില്‍ നവംബര്‍ 1 മുതല്‍ മാറ്റങ്ങളുണ്ടാകും. ദക്ഷിണ റെയില്‍വെയുടെ 30 സര്‍വ്വീസുകള്‍ക്കാണ് പുതിയ സമയക്രമം ബാധകം. യാത്രക്കാര്‍ ഷെഡ്യൂളുകള്‍ മുന്‍കൂട്ടി പരിശോധിക്കണമെന്ന് റെയില്‍വെ അറിയിപ്പില്‍ പറഞ്ഞു. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

bank
ioc petrol pump
ഇന്ത്യ-ജപ്പാന്‍ ടി20ക്ക് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, യുട്യൂബ് വരെ; ഒരൊറ്റ മത്സരത്തിന്റെ അവകാശത്തിന് എന്താണിത്ര ഡിമാന്‍ഡ്?
മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
```html ```
logo
DhanamOnline
dhanamonline.com