ട്രെയിനിൽ ഉച്ചത്തിൽ പാട്ട് വച്ചാൽ ₹1,000 പിഴ; നിയമലംഘനം തുടർന്നാൽ 6 മാസം വരെ തടവ്

യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നവരെ ട്രെയിനിൽ നിന്ന് പുറത്താക്കാനും പിഴ ഈടാക്കാനും ടിക്കറ്റ് എക്സാമിനർ റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് അധികാരം
Indian railway train on a track
Image credit : canva 
Published on: 

റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും സ്പീക്കർ ഫോണിൽ ഉച്ചത്തിൽ പാട്ടുകളോ വീഡിയോകളോ പ്ലേ ചെയ്യുന്നതിനും ഉച്ചത്തിൽ സംസാരിക്കുന്നതിനുമെതിരെ കർശന നിർദ്ദേശവുമായി ദക്ഷിണ റെയിൽവേ. ഇത്തരം പ്രവൃത്തികൾ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ, ലംഘകർക്ക് 1,000 രൂപ പിഴയോ 6 മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കാം.

2026-ലെ ജൻ വിശ്വാസ് ഭേദഗതി നിയമപ്രകാരം പുതുക്കിയ റെയിൽവേ ആക്ട് സെക്ഷൻ 145(2) അനുസരിച്ചാണ് ഈ നടപടി. യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നവരെ ട്രെയിനിൽ നിന്ന് പുറത്താക്കാനും 1,000 രൂപ വരെ പിഴ ഈടാക്കാനും ടിക്കറ്റ് എക്സാമിനർ റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് അധികാരമുളളതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റെയിൽവേ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും ശല്യം തുടരുകയാണെങ്കിൽ 6 മാസം വരെ തടവോ 5,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിച്ചേക്കാം.

അനൗൺസ്‌മെന്റുകൾ നടത്തും

യാത്രക്കാർക്കിടയിൽ ഇതുസംബന്ധിച്ച് അവബോധം വളർത്തുന്നതിനായി പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും സ്റ്റേഷനുകളിലും ട്രെയിനുകളിലും അനൗൺസ്‌മെന്റുകൾ നടത്താനും ബോർഡുകൾ സ്ഥാപിക്കാനും റെയിൽവേ ഡിവിഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ഇയർഫോണുകൾ ഉപയോഗിക്കണമെന്നും, ഫോണുകൾ സൈലന്റ് അല്ലെങ്കിൽ വൈബ്രേഷൻ മോഡിലിടണമെന്നും റിംഗ്‌ടോണ്‍ കുറഞ്ഞ ശബ്ദത്തിൽ സൂക്ഷിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com