ട്രെയിനില്‍ പാഴ്സല്‍ അയയ്ക്കാന്‍ ഇനി ചെലവേറും, ചെറുകിട കച്ചവടക്കാര്‍ക്ക് തിരിച്ചടി, പാഴ്സലിന്റെ തൂക്കമനുസരിച്ച് അധിക ടിക്കറ്റ് എടുക്കണം

ദക്ഷിണ റെയില്‍വേയില്‍ ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമാണ് അയയ്ക്കാനാകുക. രണ്ടുമാസം മുന്‍പാണ് പാഴ്‌സല്‍ നിരക്കില്‍ റെയില്‍വേ വര്‍ധന വരുത്തിയത്. ചെറുകിട കച്ചവടക്കാരാണ് കൂടുതലായും ഈ സംവിധാനം ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ നടപടിയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത് ചെറുകിട കച്ചവടക്കാരാണ്. പാഴ്‌സല്‍ സര്‍വീസുകളില്‍ ലാഭകരം റെയില്‍വേയുടേതാണ് എന്നതാണ് ഇവര്‍ ഇതിലേക്ക് തിരിയാനുളള കാരണം.
പാഴ്സലിന്റെ തൂക്കം കൂടുന്നതനുസരിച്ച് അധിക ടിക്കറ്റ് എടുക്കണമെന്ന നിബന്ധനയും റെയില്‍വേ മുന്നോട്ടുവെച്ചിട്ടുണ്ട്. ഉദാഹരണത്തിന് 1000 കിലോയുളള പാഴ്സല്‍ അയയ്ക്കുന്നതിന് ഇനി മുതല്‍ നാല് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. തിങ്കളാഴ്ച മുതലാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരിക.
അഞ്ചുമിനിറ്റില്‍ താഴെ ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ നിന്ന് അയയ്ക്കുന്ന പാഴ്‌സലുകള്‍ക്കു തൂക്കത്തിനനുസരിച്ചുള്ള നിരക്കിനു പുറമേ ലഗേജ് ടിക്കറ്റുകള്‍ കൂടി എടുക്കേണ്ടതുണ്ട്. ഏത് സ്റ്റേഷനിലേക്കാണോ അയയ്ക്കുന്നത് അവിടം വരെയുള്ള ജനറല്‍ ടിക്കറ്റ് എടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
തൃശ്ശൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ജനറല്‍ ടിക്കറ്റിന് 540 രൂപയാണ് ഈടാക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് 1000 കിലോയുടെ പാഴ്‌സല്‍ അയയ്ക്കാന്‍ ഇനി മുതല്‍ 2160 രൂപയ്ക്കാണ് ടിക്കറ്റ് എടുക്കേണ്ടി വരിക.
Related Articles
Next Story
Videos
Share it