

ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ മെമു സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് റെയിൽവേ. ഷൊർണൂർ-നിലമ്പൂർ പാതയിൽ വൈദ്യുതി എഞ്ചിനുകൾ വൈകാതെ ഉപയോഗിച്ചു തുടങ്ങുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ അറിയിച്ചു. രണ്ട് ആവശ്യങ്ങളും ഉന്നയിച്ചു നൽകിയ കത്തിനുള്ള മറുപടിയിലാണ് ജനറൽ മാനേജറുടെ വിശദീകരണം
റെയില്‍വെയുടെ മെല്ലെപ്പോക്ക്
ഈ റൂട്ടില്‍ വൈദ്യുതീകരണ ജോലികള്‍ എട്ട് മാസം മുമ്പ് പൂര്‍ത്തിയാക്കിയതാണ്. മാര്‍ച്ച് 31 ന് ട്രയല്‍ റണ്‍ നടത്തി. എന്നാല്‍ പിന്നീട് റെയില്‍വെയുടെ ഭാഗത്തു നിന്ന് തുടര്‍ നടപടികള്‍ ഉണ്ടായില്ല. 2022 ലാണ് വൈദ്യുതീകരണ ജോലികള്‍ തുടങ്ങിയത്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കമ്മീഷനിംഗ് വൈകുന്നത് ഈ റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ വരുന്നതിന് തടസമാകുണ്ട്. നിലവില്‍ ഈ റൂട്ടില്‍ ദിവസേന ഏഴ് സര്‍വ്വീസുകളാണുള്ളത്. നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകള്‍ക്ക് പുറമെ ഷൊര്‍ണൂരിലേക്ക് ദിവസേന നാല് സര്‍വ്വീകളുമുണ്ട്. രാവിലെ 10 മണിക്കും വൈകീട്ട് മൂന്നിനും ഇടയില്‍ ട്രെയിനുകള്‍ ഇല്ല. ഇത് നിലമ്പൂരില്‍ നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഷൊര്‍ണൂരിലെത്തി കണക്ഷന്‍ ട്രെയിനുകളില്‍ പോകുന്നതിന് തടസമാകുന്നു. വൈദ്യുതി ലൈന്‍ കമ്മീഷന്‍ ചെയ്താല്‍ പകല്‍ സമയങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനാകും.
Read DhanamOnline in English
Subscribe to Dhanam Magazine