കൊല്ലം-എറണാകുളം പുതിയ മെമുവിന്റെ സമയം അറിയാം; സര്‍വ്വീസ് തിങ്കള്‍ മുതല്‍

കേരളത്തില്‍ ട്രെയിന്‍ യാത്ര ദുരിതമാകുന്നതിനിടെ താല്‍ക്കാലിക ആശ്വാസ നടപടിയുമായി ദക്ഷിണ റെയില്‍വെ. എറണാകുളം-കൊല്ലം റൂട്ടില്‍ തിങ്കളാഴ്ച മുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ആവശ്യത്തിന് ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാകുന്ന കാഴ്ചയാണ് ദിവസങ്ങളായി ഈ റൂട്ടുകളില്‍ കാണുന്നത്. നില്‍ക്കാന്‍ പോലും സ്ഥലം ലഭിക്കാതെയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ യാത്ര ചെയ്യുന്നത്. യാത്രക്കാര്‍ കുഴഞ്ഞു വീഴുന്ന സംഭവങ്ങളും ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞു വീണിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മംഗലാപുരം-നാഗര്‍കോവില്‍ എക്‌സ്പ്രസില്‍ തിരക്കില്‍പെട്ടാണ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണത്. ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കാതെയും സമയക്രമം പാലിക്കാതെയും യാത്രക്കാരെ റെയില്‍വെ ദുരിതത്തിലാക്കുകയാണെന്ന കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് എറണാകുളം-കൊല്ലം റൂട്ടില്‍ താല്‍കാലികമായി സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്.

സര്‍വ്വീസ് നവംബര്‍ 29 വരെ

എട്ട് കംപാര്‍ട്ട്‌മെന്റുകളുള്ള സ്‌പെഷ്യല്‍ മെമു എക്‌സ്പ്രസ്‌ ട്രെയിന്‍ ഒക്ടോബര്‍ 7 മുതല്‍ നവംബര്‍ 29 വരെയാണ് സര്‍വ്വീസ് നടത്തുക. തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ അഞ്ചു ദിവസങ്ങളിലാണ് സര്‍വ്വീസ്. ശനി,ഞായര്‍ സര്‍വ്വീസ് ഇല്ല. തിങ്കളാഴ്ച രാവിലെ 6.15 ന് കൊല്ലത്തു നിന്നാണ് ആദ്യസര്‍വ്വീസ്. 06169 നമ്പര്‍ ട്രെയിന്‍ രാവിലെ 9.35 ന് എറണാകുളം സൗത്ത് ജംഗ്ഷനിലെത്തും. എറണാകുളത്തു നിന്ന് രാവിലെ 9.50 നുള്ള കൊല്ലം ട്രെയിന്‍ (നമ്പര്‍ 06170) ഉച്ചക്ക് 1.30 ന് കൊല്ലത്തെത്തും.

ഇതെല്ലാമാണ് സ്റ്റോപ്പുകള്‍

കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ 14 സ്റ്റോപ്പുകളാണ് ഉള്ളത്. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം ജംഗ്ഷന്‍, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വെക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും.

ഓരോ സ്‌റ്റേഷനുകളിലെയും സമയക്രമം:




Related Articles
Next Story
Videos
Share it