ശബരിമല സീസണോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകള്‍, ചെങ്ങന്നൂരില്‍ സ്റ്റോപ്പ്, ട്രെയിനുകള്‍ ഇവയാണ്

രണ്ടാം ഘട്ടത്തില്‍ കൂടുതൽ ട്രെയിനുകൾ സര്‍വീസ് നടത്തും
passenger trains- kerala
Image Courtesy: instagram.com/keralarailways
Published on

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവക്കാലത്തോടനുബന്ധിച്ച് ചെങ്ങന്നൂർ വഴി പതിനൊന്ന് സ്പെഷൽ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ട്രെയിനുകൾക്ക് ചങ്ങനാശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാം ഘട്ടത്തില്‍ കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാനുള്ള നടപടികളും ദക്ഷിണ റെയിൽവേ സ്വീകരിക്കുന്നുണ്ട്.

തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നാണ് പ്രത്യേക ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തുന്നത്. നാളെയാണ് ശബരിമല സീസണ്‍ ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്താനാണ് ദക്ഷിണ റെയിൽവേ പരിഗണിക്കുന്നത്.

ട്രെയിനുകള്‍

തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു (06083/83), മൗല അലി (ഹൈദരാബാദ്) - കൊല്ലം (07141/42), ഹസൂർ സാഹിബ് നന്ദേഡ് - കൊല്ലം (07139/40), എംജിആർ ചെന്നൈ - കൊല്ലം എസി ഗരീബ് എക്സ്പ്രസ് (06119/20), എംജിആർ ചെന്നൈ - കൊല്ലം (06117/18), എംജിആർ ചെന്നൈ - കൊല്ലം (06113/14), ഹൈദരാബാദ് - കോട്ടയം - സെക്കന്തരാബാദ് സ്പെഷൽ (07137/38), കോട്ടയം - ഹൈദരാബാദ് സ്പെഷൽ (07135/36), കാച്ചെഗുഡ - കോട്ടയം സ്പെഷൽ (07131/32), കച്ചെഗുഡ – കോട്ടയം സ്പെഷൽ (07133/34), എംജിആർ ചെന്നൈ – കൊല്ലം (06111/12).

കൂടാതെ, നവംബർ 16 മുതൽ ഡിസംബർ 20 വരെ തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com