സ്പെറിഡിയൻ ടെക്നോളജീസ് കോഴിക്കോട് പുതിയ ഓഫീസ് ആരംഭിച്ചു; ബാങ്കിംഗ് ടെക്നോളജിക്ക് ആധുനിക കേന്ദ്രം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി അടിസ്ഥാനമാക്കി ബാങ്കിംഗ് മേഖലയിൽ പുതിയ സൊല്യൂഷനുകൾ വിപുലപ്പെടുത്താനും കമ്പനി ഉദ്ദേശിക്കുന്നു
സ്പെറിഡിയൻ ടെക്നോളജീസ് കോഴിക്കോട് പുതിയ ഓഫീസ് ആരംഭിച്ചു; ബാങ്കിംഗ് ടെക്നോളജിക്ക് ആധുനിക കേന്ദ്രം
Published on

അമേരിക്ക ആസ്ഥാനമായ ആഗോള സോഫ്റ്റ്‌വെയർ സൊല്യൂഷൻ, കൺസൾട്ടിംഗ് സേവന സ്ഥാപനമായ സ്പെറിഡിയൻ ടെക്നോളജീസ് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്ക് ഫേസ് 2 ൽ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് സൊല്യൂഷൻ സേവനങ്ങൾക്കുളള പ്രധാന കേന്ദ്രമായി ഈ പുതിയ ഡെലിവറി സെന്റർ പ്രവർത്തിക്കും. 150 ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാനുളള സൗകര്യമാണ് ഓഫീസിനുളളത്.

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ, പൊതു മേഖലാ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും സ്പെറിഡിയൻ വിവിധ ബാങ്കിംഗ് സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്നുണ്ട്. കേരളത്തിലെ 300 ലധികം കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും കമ്പനി കോർ ബാങ്കിംഗ് സൊല്യൂഷനുകൾ നൽകുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ സാന്നിധ്യമുളള കമ്പനിക്ക് ഇന്ത്യയിലുടനീളം വിപുലമായ സേവന ശൃംഖലയാണ് ഉളളത്. പുതിയ പ്രോഡക്ടുകളും സേവനങ്ങളും അവതരിപ്പിക്കാനും പുതിയ ഓഫീസിലൂടെ സ്പെറിഡിയൻ ലക്ഷ്യമിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി അടിസ്ഥാനമാക്കി ബാങ്കിംഗ് മേഖലയിൽ പുതിയ സൊല്യൂഷനുകൾ വിപുലപ്പെടുത്താനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്.

സ്പെറിഡിയൻ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബിജു രാകേഷ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ് ഓഫ് ഡെലിവറി കുമാർ ചിദംബരം, സീനിയർ ഡയറക്ടർ കെനിൽസ് ജോർജ്, ഡയറക്ടർമാരായ ലിനേഷ് തിരുമംഗലത്ത്, അരുൺ പുതുക്കുടി എന്നിവർ പങ്കെടുത്തു.

Speridian Technologies opens new banking solutions delivery center in Kozhikode to expand AI-based services.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com