സ്പുട്നിക് 5 വാക്സിന്‍ 92 ശതമാനം ഫലപ്രദമെന്ന് റഷ്യ

സ്പുട്നിക് 5 വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യയുടെ അവകാശ വാദം. ബെലാറസ്, യു.എ.ഇ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കവെയാണ് പുതിയ വിവരവുമായി റഷ്യ രംഗത്തെത്തിയിട്ടുള്ളത്.ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഒന്നിച്ചാണ് നടക്കുന്നത്. ഫൈസര്‍ വാക്സിന്‍റെ വിതരണം സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകള്‍ക്കിടയിലാണ് സ്പുട്നിക് വാക്സിന്‍റെ കാര്യക്ഷമത 92 ശതമാനവും ഉറപ്പാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.

എന്നാല്‍ പരീക്ഷണം മനുഷ്യരില്‍ എങ്ങനെ ഫലപ്രദമാകുന്നു എന്നത് സംബന്ധിച്ച് അവസാന നിഗമനത്തില്‍ എത്തിയിട്ടില്ല. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറിയും വാക്സിന്‍ നിര്‍മാണത്തിലാണ്. 40 ദശലക്ഷം ആസ്ട്ര വാക്സിന്‍ ഇതിനോടകം തന്നെ സെറം വികസിപ്പിച്ചു കഴിഞ്ഞുവെന്നാണ് ഇന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഫൈസര്‍ വികസിപ്പിച്ച വാക്‌സിനിൽ സുരക്ഷാ വീഴ്‌ചകളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അംഗീകാരത്തിനായി യുഎസ് അഡ്‌മിനിസ്‌ട്രേഷനെ ഉടൻ സമീപിക്കുമെന്നും കമ്പനി അറിയിച്ചു. ജർമൻ കമ്പനിയായ ബയേൺ ടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഫൈസര്‍ വാക്സിനെക്കാള്‍ മുന്പ് സ്പുട്നിക് 5 ആകും എത്തുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

മോസ്‌കോയിലെ 29 ക്ലിനിക്കുകളിലായി ആകെ നാല്‍പ്പതിനായിരം പേരിലാണ് ഫൈസര്‍ വികസിപ്പിക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. ഇതില്‍ മൂന്നിലൊന്നു പേര്‍ക്ക് സജീവ ഘടകങ്ങള്‍ അടങ്ങിയ വാക്‌സിന്‍ നല്‍കിയിട്ടില്ല. സ്പുട്‌നിക് വാക്‌സിന്‍ നല്‍കിയവര്‍ക്ക്, സജീവ ഘടകം അടങ്ങിയ വാക്‌സിന്‍ നല്‍കാത്തവരെക്കാള്‍ 92 ശതമാനത്തോളം കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് ആര്‍ഡിഐഎഫിന്റെ അവകാശവാദം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it