

ഇന്ത്യയിലെ ഏറ്റവും മികച്ച ജീവിതനിലവാരം വാഗ്ദാനം ചെയ്യുന്ന നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണെന്ന് പ്രമുഖ ഐ.ടി കമ്പനിയായ സോഹോയുടെ (Zoho) സ്ഥാപകനും സി.ഇ.ഒയുമായ ശ്രീധർ വെമ്പു. ബെംഗളൂരു, മുംബൈ, ചെന്നൈ തുടങ്ങിയ വൻ നഗരങ്ങളിൽ സംരംഭകര്‍ ജീവിതനിലവാരത്തെക്കുറിച്ച് പരാതിപ്പെടുമ്പോൾ, തിരുവനന്തപുരം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് വിമുക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലും മുംബൈയിലും സാധാരണയായി കണ്ടുവരുന്ന ഗതാഗതക്കുരുക്ക്, വായു മലിനീകരണം, ഉയർന്ന വീട്ടുവാടക തുടങ്ങിയ പ്രതിസന്ധികൾ തിരുവനന്തപുരത്ത് വളരെ കുറവാണെന്നതാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നഗരത്തിന്റെ ആസൂത്രിതമായ വികസനവും ഒപ്പം സമാധാനപരമായ അന്തരീക്ഷവും തിരുവനന്തപുരത്തെ സവിശേഷമാക്കുന്നു.
തിരുവനന്തപുരത്തിന്റെ പ്രധാന പ്രത്യേകതകളായി വെമ്പു കാണുന്നത് ഇവയാണ്:
• മറ്റ് സംസ്ഥാന തലസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തിരക്ക്.
• ഉയർന്ന സാക്ഷരതാ നിരക്കും മികച്ച പൊതുജനാരോഗ്യ സൂചകങ്ങളും.
• ഇന്ത്യയിലെ തന്നെ വലിയ ഐ.ടി പാർക്കുകളിലൊന്നായ ടെക്നോപാർക്കിന്റെ സാന്നിധ്യം.
• സുസ്ഥിരമായ നഗര അടിസ്ഥാന സൗകര്യങ്ങളും തീരദേശ ഭൂമിശാസ്ത്രവും.
ഐ.ടി സംരംഭങ്ങള്‍ക്ക് ആവശ്യമായ മികച്ച മനുഷ്യവിഭവ ശേഷിയാണ് കേരളത്തിലുളളത്. വികസനവും ജീവിതസൗകര്യങ്ങളും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥയാണ് തിരുവനന്തപുരത്തെ ഇന്ത്യയിലെ തന്നെ മികച്ച നഗരമാക്കുന്നതെന്നും വെമ്പു പറഞ്ഞു.
Zoho CEO Sridhar Vembu hails Thiruvananthapuram as India's best city for quality of life, surpassing metros like Bengaluru and Mumbai.
Read DhanamOnline in English
Subscribe to Dhanam Magazine