

ആഗോള കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സിന്റെ (starbucks) തലപ്പത്തുനിന്ന് ഇന്ത്യന്‍ വംശജനായ ലക്ഷമണ്‍ നരസിംഹന് സ്ഥാനചലനം. ബ്രയാന്‍ നിക്കോളിനെ പുതിയ സി.ഇ.ഒയായി നിയമിച്ചു കൊണ്ട് കമ്പനിയുടെ ഉത്തരവിറങ്ങി. സെപ്റ്റംബര്‍ ഒന്‍പതിന് പുതിയ സി.ഇ.ഒ ചുമതലയേല്‍ക്കും. അതുവരെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ റേച്ചല്‍ റൂഗെറി ഇടക്കാല സി.ഇ.ഒയാകും. ലക്ഷ്മണിന്റെ പെടുന്നനെയുള്ള പുറത്തുപോക്ക് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ആറുമണിക്ക് ശേഷം ജോലിയില്ല
ജോലിയുമായി ബന്ധപ്പെട്ട് അടുത്തിടെ ലക്ഷ്മണ്‍ നടത്തിയ ഒരു പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. വൈകുന്നേരം ആറുമണിക്ക് ശേഷം ജോലി ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നായിരുന്നു അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആറ് മണിക്കുള്ളില്‍ താന്‍ എപ്പോഴും ജോലി തീര്‍ക്കാറുണ്ട്. ആറിനുശേഷം താന്‍ മിക്കപ്പോഴും നഗരത്തിലെ ഏതെങ്കിലുമൊരു ബാറിലായിരിക്കുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതായിരിക്കാം സ്ഥാനം നഷ്ടപ്പെടാന്‍ കാരണമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.
വലിയ കമ്പനികളുടെ തലപ്പത്ത് പ്രവര്‍ത്തിച്ച ശേഷമാണ് ലക്ഷമണ്‍ നരസിംഹന്‍ സ്റ്റാര്‍ബക്‌സില്‍ എത്തുന്നത്. മുമ്പ് പെപ്‌സികോയില്‍ ഗ്ലോബല്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ, മക്കിന്‍സി ആന്‍ഡ് കമ്പനിയുടെ സീനിയര്‍ പാര്‍ട്ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലക്ഷ്മണ്‍ നരസിംഹന്‍ പൂനെ യൂണിവേഴ്സിറ്റിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജര്‍മനിയിലെ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ലോഡര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് ധനകാര്യത്തില്‍ എംബിഎയും നേടിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine