ഈ ബാങ്കിനെ തോല്‍പിക്കാനാവില്ല മക്കളേ! ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആയി 70 വര്‍ഷം; 23,000 ശാഖകള്‍, രണ്ടര ലക്ഷം ജീവനക്കാര്‍

ബാങ്കിന്റെ ഏകദേശം 57.59 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്
ഈ ബാങ്കിനെ തോല്‍പിക്കാനാവില്ല മക്കളേ! ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആയി 70 വര്‍ഷം; 23,000 ശാഖകള്‍, രണ്ടര ലക്ഷം ജീവനക്കാര്‍
Published on

2025 ജൂലൈ 1 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ) 70ാം സ്ഥാപക ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്.ബി.ഐ. രാജ്യത്തെ ഏറ്റവും പഴക്കമേറിയ വാണിജ്യ ബാങ്കായ എസ്‌.ബി.‌ഐ രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് എസ്‌.ബി.‌ഐ വിലപ്പെട്ട സംഭാവനകളാണ് നൽകിയിട്ടുളളത്.

ആസ്തിയിൽ 23 ശതമാനം വിപണി വിഹിതവും മൊത്തം വായ്പ, നിക്ഷേപ വിപണിയുടെ 25 ശതമാനം വിഹിതവും ബാങ്കിനുണ്ട്. എസ്‌ബി‌ഐ ക്ക് രാജ്യത്ത് 22,542 ത്തിലധികം ശാഖകളും 65,000 ത്തിലധികം എടിഎമ്മുകളുമുണ്ട്. ഏകദേശം രണ്ടര ലക്ഷം ജീവനക്കാരുള്ള ഇന്ത്യയിലെ പത്താമത്തെ വലിയ തൊഴിൽദാതാവ് കൂടിയാണ് ബാങ്ക്. 45 കോടിയിലധികം ഉപഭോക്താക്കളാണ് രാജ്യത്തുടനീളമുള്ളമായി ബാങ്കിനുളളത്.

തുടക്കം ബ്രിട്ടീഷ് ഇന്ത്യയില്‍

കൊൽക്കത്ത ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന 1806 ജൂൺ 2 നാണ് ബാങ്ക് ഓഫ് കൽക്കട്ട സ്ഥാപിതമാകുന്നത്. മൂന്ന് പ്രസിഡൻസി ബാങ്കുകളിൽ മറ്റ് രണ്ടെണ്ണം ബാങ്ക് ഓഫ് ബോംബെ (സ്ഥാപിതമായത് 15 ഏപ്രിൽ 1840), ബാങ്ക് ഓഫ് മദ്രാസ് (സ്ഥാപിതമായത് 1 ജൂലൈ 1843) എന്നിവയായിരുന്നു. 1921 ജനുവരി 27 ന് ബാങ്ക് ഓഫ് ബോംബെയും ബാങ്ക് ഓഫ് മദ്രാസും ബാങ്ക് ഓഫ് ബംഗാളിൽ ലയിച്ച് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ചു. 1955 ജൂലൈ 1 ന് ഇംപീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ചുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകൃതമായി.

എസ്‌ബി‌ഐ യുടെ ഏകദേശം 57.59 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് 9.02 ശതമാനം ഓഹരി പങ്കാളിത്തത്തോടെ കമ്പനിയിലെ ഏറ്റവും വലിയ നോൺ-പ്രൊമോട്ടർ ഓഹരി ഉടമ. 2024-25 സാമ്പത്തിക വർഷത്തില്‍ ബാങ്ക് 8,076.84 കോടി രൂപയുടെ ലാഭവിഹിതമാണ് സർക്കാരിന് നൽകിയത്.

സ്വകാര്യ ബാങ്കുകളെ വെല്ലുന്ന സേവനം

കൃഷി മുതൽ ചെറുകിട ബിസിനസുകൾ വരെയുള്ള വിവിധ മേഖലകളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന് ബാങ്ക് നിർണായക പങ്കാണ് വഹിക്കുന്നത്. റീട്ടെയിൽ ബാങ്കിംഗ്, കോർപ്പറേറ്റ് വായ്പ, ഡിജിറ്റൽ ബാങ്കിംഗ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് ബാങ്ക്. സ്വകാര്യ ബാങ്കുകളുടെ പ്രചാരം വളരെയധികം വര്‍ധിച്ചിരിക്കുന്ന കാലഘട്ടത്തിലും പൊതുജനങ്ങള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിലും പ്രൊഫഷണല്‍ സമീപനം നിലനിര്‍ത്തുന്നതിനും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് എസ്.ബി.ഐ കാഴ്ചവെക്കുന്നത്.

State Bank of India marks its 70th anniversary on July 1, highlighting its pivotal role in the country's economic evolution.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com