വ്യാഴാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിക്ക് അവധി

വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികളുടെ നാലാംപാദ ഫലങ്ങളും പുറത്തു വരാനിരിക്കുകയാണ്
Stock market bull and bear, Holiday
Stock exchange holidayImage : Canva
Published on

ഓഹരി വിപണിയിലെ നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്. മെയ് 1 (വ്യാഴാഴ്ച്ച) വിപണിക്ക് അവധിയാണ്. മഹാരാഷ്ട്ര ദിനവുമായി ബന്ധപ്പെട്ടാണ് വിപണി മുടക്കം. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (National Stock Exchange-NSE), ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (Bombay Stock Exchange -BSE) എന്നിവ ഈ ദിവസം തുറന്നു പ്രവര്‍ത്തിക്കില്ല.

താരിഫ് യുദ്ധത്തില്‍ ഡൊണള്‍ഡ് ട്രംപ് ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനുശേഷം വിപണി സ്ഥിരത കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാണെങ്കിലും ഇത് വിപണിയെ കാര്യമായി ബാധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികളുടെ നാലാംപാദ ഫലങ്ങളും പുറത്തു വരാനിരിക്കുകയാണ്.

ഈ വര്‍ഷം ഇനിയുള്ള അവധി ദിനങ്ങള്‍

മെയ് 01, വ്യാഴം- മഹാരാഷ്ട്ര ദിനം

ഓഗസ്റ്റ് 15, വെള്ളി- സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 27, ബുധന്‍- ഗണേശ ചതുര്‍ത്ഥി

ഒക്ടോബര്‍ 02,വ്യാഴം- ഗാന്ധി ജയന്തി/ ദസറ

ഒക്ടോബര്‍ 21, ചൊവ്വ- ദീപാവലി

ഒക്ടോബര്‍ 22, ബുധന്‍- ദീപാവലി

നവംബര്‍ 05, ബുധന്‍- ഗുരു നാനാക് ജയന്തി

ഡിസംബര്‍ 25, വ്യാഴം- ക്രിസ്മസ്

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com