

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 41 ദിവസം കൊണ്ട് സ്ത്രീ 2 എന്ന ഹിന്ദി ചിത്രം 608.37 കോടി രൂപയാണ് നേടിയത്. ഷാരൂഖ് ഖാൻ നായകനായ ജവാന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡാണ് ഈ ചിത്രം തകര്‍ത്തത്. ജവാന്റെ ഹിന്ദി പതിപ്പ് ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത് 583.21 കോടി രൂപയായിരുന്നു.
ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം സ്ത്രീ 2 ഇപ്പോൾ ഒ.ടി.ടിയിൽ പുറത്തിറക്കിയിരിക്കുകയാണ്. 349 രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാവുന്നതാണ്.
ഉപയോക്താവ് സിനിമ വാടകയ്‌ക്ക് എടുത്താൽ, അവർക്ക് സിനിമ കാണാൻ 30 ദിവസത്തെ സമയ പരിധിയാണ് നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ സിനിമ കാണാൻ ആരംഭിച്ചാല്‍ 48 മണിക്കൂറിനകം (രണ്ടു ദിവസം) കണ്ടു തീര്‍ക്കണമെന്ന നിബന്ധനയുമുണ്ട്.
സ്ത്രീ 2 റിലീസ് ചെയ്ത് ആദ്യ വാരം 307.80 കോടിയും രണ്ടാം ആഴ്‌ച 145.80 കോടിയും മൂന്നാം ആഴ്‌ച 72.83 കോടിയും നാലാമത്തെ ആഴ്‌ച 37.75 കോടിയും അഞ്ചാം ആഴ്‌ച 25.72 കോടിയുമാണ് ബോക്സ് ഓഫീസില്‍ നിന്ന് വാരിയത്.
2018 ല്‍ പുറത്തിറങ്ങിയ സ്ത്രീ ഒന്നാം ഭാഗം ഡിസ്നി+ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്. രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുറാന എന്നിവരാണ് സ്ത്രീ 2 ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine