രാജ്യത്ത് വിദ്യാര്‍ത്ഥി ആത്മഹത്യ നിരക്കില്‍ ഞെട്ടിക്കുന്ന വര്‍ധന

രാജ്യത്ത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പ്രതിവര്‍ഷം രണ്ടു ശതമാനം വീതം വര്‍ധിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ഇത് നാലു ശതമാനമാണ്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ 29 ശതമാനം

2021 മുതല്‍ 2022 വരെ ആണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ശതമാനത്തോളം കുറവുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ ഏഴ് ശതമാനം വര്‍ധിച്ചു. എന്നാല്‍ 2022 ആയപ്പോള്‍ മൊത്തം വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ പുരുഷ വിദ്യാര്‍ത്ഥികളുടേത് 53 ശതമാനമായി. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നിവയാണ് വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്ന് 29 ശതമാനം കേസുകള്‍ ഉണ്ടാകുന്നു. മികച്ച വിദ്യാഭ്യാസ അന്തരീക്ഷത്തിന് പേരുകേട്ട രാജസ്ഥാന്‍ പത്താം സ്ഥാനത്താണുള്ളത്. കോട്ട പോലുള്ള കോച്ചിംഗ് ഹബ്ബുകളിലെ സമ്മര്‍ദം ആത്മഹത്യയ്ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Related Articles
Next Story
Videos
Share it