100 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരള; എസ്ഇജിജി ഗ്രൂപ്പിന്റെ ആദ്യ ഏഷ്യന്‍ കരാര്‍

പ്രമുഖ വ്യവസായി നവാസ് മീരാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ തലപ്പത്ത് എത്തിയതോടെയാണ് കേരള ഫുട്‌ബോളില്‍ മാറ്റവുമായി സൂപ്പര്‍ ലീഗ് കേരള യാഥാര്‍ത്ഥ്യമാകുന്നത്
സൂപ്പർ ലീഗ് കേരളയും എസ്ഇജിജി മീഡിയ ഗ്രൂപ്പും തമ്മിലുള്ള കരാര്‍ ഒപ്പിട്ടശേഷം പോള്‍ ജോര്‍ദാന്‍, ഫിറോസ് മീരാന്‍, മാത്യു മക്ഗാഹന്‍, മാത്യു ജോസഫ്, ടിം സ്‌കോഫാം, മാര്‍ക്ക് ബിര്‍ച്ചാം, പോള്‍ റോയ് എന്നിവര്‍.
സൂപ്പർ ലീഗ് കേരളയും എസ്ഇജിജി മീഡിയ ഗ്രൂപ്പും തമ്മിലുള്ള കരാര്‍ ഒപ്പിട്ടശേഷം പോള്‍ ജോര്‍ദാന്‍, ഫിറോസ് മീരാന്‍, മാത്യു മക്ഗാഹന്‍, മാത്യു ജോസഫ്, ടിം സ്‌കോഫാം, മാര്‍ക്ക് ബിര്‍ച്ചാം, പോള്‍ റോയ് എന്നിവര്‍.
Published on

സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഫുട്ബാൾ ലീഗിന് സാമ്പത്തിക നേട്ടം സമ്മാനിച്ച് കായിക വിനോദ ഗെയിമിംഗ് രംഗത്തെ വമ്പന്മാരായ എസ്ഇജിജി മീഡിയ ഗ്രൂപ്പുമായി വമ്പന്‍ കരാര്‍. 100 കോടി രൂപയുടേതാണ് അഞ്ചു വര്‍ഷത്തെ സംപ്രേഷണ കരാർ. കേരള ഫുട്‌ബോളിനും സൂപ്പര്‍ ലീഗ് കേരളയ്ക്കും ഉണര്‍വേകുന്നതാണ് പുതിയ കരാര്‍.

എസ്ഇജിജി മീഡിയ ആദ്യമായിട്ടാണ് ഏഷ്യയില്‍ നിന്നൊരു ലീഗുമായി ഫുട്‌ബോള്‍ സംപ്രേക്ഷണ കരാര്‍ ഒപ്പുവയ്ക്കുന്നത്. കമ്പനിയുടെ സ്‌പോര്‍ട്‌സ് ആപ്ലിക്കേഷനായ സ്‌പോര്‍ട്‌സ്‌ഡോട്ട്‌കോമിലൂടെ സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ തല്‍സമയം കാണാന്‍ സാധിക്കും. ലോകമെമ്പാടുമുള്ള മലയാളി ആരാധകര്‍ക്ക് സൂപ്പര്‍ ലീഗ് എച്ച്ഡി ദൃശ്യമികവില്‍ പുതിയ കരാര്‍ വരുന്നതോടെ കാണാന്‍ സാധിക്കും.

ആഗോളതലത്തില്‍ ബ്രാന്‍ഡിംഗിന് അവസരം

ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ അനുഭവങ്ങള്‍ നല്‍കാനും സഹായിക്കും. കേരള ഫുട്‌ബോളിന് അര്‍ഹിക്കുന്ന ലോകോത്തര ആരാധക അനുഭവങ്ങള്‍ നല്‍കാന്‍ ഈ കരാര്‍ ഞങ്ങളെ പ്രാപ്തരാക്കും,' സൂപ്പര്‍ ലീഗ് കേരളയുടെ ഡയറക്ടര്‍ ഫിറോസ് മീരാന്‍ കൂട്ടിച്ചേര്‍ത്തു. പ്രമുഖ വ്യവസായി നവാസ് മീരാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ തലപ്പത്ത് എത്തിയതോടെയാണ് കേരള ഫുട്‌ബോളില്‍ മാറ്റവുമായി സൂപ്പര്‍ ലീഗ് കേരള യാഥാര്‍ത്ഥ്യമാകുന്നത്.

കേരളത്തിലെ ഫുട്‌ബോളിന് ഇത് ഒരു ചരിത്ര നിമിഷമാണ്. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ആഗോള മലയാളി പ്രവാസികളായ ആരാധകരുമായി ബന്ധിപ്പിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിലെ ഒരു വലിയ മുന്നേറ്റമാണിതെന്ന് കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ സംസാരിച്ച സൂപ്പര്‍ ലീഗ് കേരളയുടെ ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് പറഞ്ഞു.

ദുബൈയിലെ നൂക്ക് ഹോള്‍ഡിങ്സിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പോള്‍ റോയ്, മാര്‍ക്ക് ബിര്‍ച്ചാം (മെയിന്‍ ബോര്‍ഡ് ഡയറക്ടര്‍, എസ്ഇജിജി), ടിം സ്‌കോഫ്ഹാം (സിഇഒ, സ്‌പോര്‍ട്‌സ്.കോം) എന്നിവരും സൂപ്പര്‍ ലീഗ് കേരളയുടെ മാത്യു ജോസഫ്, ഫിറോസ് മീരാന്‍ എന്നിവരും പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com