Begin typing your search above and press return to search.
കൊച്ചി മെട്രോയെ തൃശൂരിലേക്ക് നീട്ടാന്‍ ശ്രമിക്കും, സുരേഷ് ഗോപിയുടെ ഉറപ്പ്
കൊച്ചി മെട്രൊയെ തൃശൂര്‍ വരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നിലുണ്ടാകുമെന്ന് നിയുക്ത തൃശൂര്‍ എം.പി സുരേഷ് ഗോപി. തൃശൂരിലേക്ക് മെട്രോയെ എത്തിക്കുന്നതിനായി ശ്രമം നടത്തും. ഇതിനായി പഠനം നടത്തേണ്ടതുണ്ട്. താന്‍ കുറെനാളായി മെട്രോയുടെ തൃശൂര്‍ പ്രവേശന കാര്യത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.
പുതിയ എന്‍.ഡി.എ മന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. അദേഹത്തെ ബി.ജെ.പി കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്നോ നാളെയോ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്.
ക്രോസ് ബൈപ്പാസ് പദ്ധതി
കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ തന്നെ സമീപിച്ചിരുന്നു. കെ.എം.ആര്‍.എല്ലിന്റെ എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷ് ആയിരുന്നു ഇതിനായി മുന്‍കൈയെടുത്തത്. അന്ന് കുറച്ചുപേര്‍ വിവാദമുണ്ടാക്കി. കൊച്ചി മെട്രൊയുടെ കാര്യത്തില്‍ നിലവിലെ എം.ഡി ലോക്‌നാഥ് ബെഹ്‌റയുമായി താന്‍ സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ണുത്തി-ശങ്കരന്‍കുളങ്ങര-പൊന്നാനി റൂട്ടില്‍ ക്രോസ് ബൈപ്പാസ് പദ്ധതി മനസിലുണ്ട്. ഈ പദ്ധതിക്ക് വേണ്ട പരിഗണന നല്‍കും. എം.പിയെന്ന നിലയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനമാണ് തന്റെ മനസിലുള്ളത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധിയായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Next Story
Videos