50 രൂപക്കും ഫുഡ് വീട്ടിലെത്തും! ജെന്‍സിയെ പിടിക്കാന്‍ ട്രെന്‍ഡ് മാറ്റി സ്വിഗി, ടോയിംഗ് ആപ്പ് കളത്തില്‍

റാപ്പിഡോ അടുത്തിടെ ബജറ്റ് ഭക്ഷണ വിതരണ ആപ്പായ ഓണ്‍ലി അവതരിപ്പിച്ചിരുന്നു
A Swiggy delivery rider on a motorbike carrying a green delivery bag with the logo “Toing by Swiggy,” representing Swiggy’s new affordable meals delivery app
canva, swiggy toing
Published on

കുറഞ്ഞ ചെലവില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം സാധ്യമാക്കുന്ന പുത്തന്‍ ആപ്പുമായി സ്വിഗി. ടോയിംഗ് എന്ന പേരില്‍ പുറത്തിറക്കിയ ആപ്പ് പരീക്ഷണാര്‍ത്ഥം മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലാണ് ലഭ്യമാവുക. സാധാരണ പുതിയ ഫീച്ചറുകള്‍ ബംഗളൂരുവിലാണ് പരീക്ഷിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളും യുവാക്കളും കൂടുതലുള്ളതിനാലാണ് പൂനെയെ തിരഞ്ഞെടുത്തതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

50 രൂപ മുതല്‍ 250 രൂപവരെയുള്ള ഭക്ഷണമാണ് ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാനാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍, പുതുതലമുറയില്‍ പെട്ടവര്‍, പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ആപ്പിന്റെ പ്രവര്‍ത്തനം. 100-150 രൂപ വരെയുള്ള വിലയില്‍ ഭക്ഷണം നല്‍കാന്‍ കഴിയുന്ന ഭക്ഷണശാലകളെയാണ് ഇതില്‍ ലിസ്റ്റ് ചെയ്യുക. സ്വിഗി ആപ്പില്‍ നിലവിലുള്ള 99 സ്റ്റോര്‍ എന്ന ഫീച്ചറിന് സമാനമാണ് പുതിയ ആപ്പ്.

വില കുറയുന്നത് ഇങ്ങനെ

റെസ്റ്റോറന്റുകളില്‍ നല്‍കേണ്ടതില്‍ കൂടുതല്‍ വില സ്വിഗി പോലുള്ള ഡെലിവറി ആപ്പുകളില്‍ കൂടി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നല്‍കേണ്ടി വരാറുണ്ടെന്ന പരാതി വ്യാപകമാണ്. ഇതിന് പരിഹാരമായി റെസ്റ്റോറന്റുകളില്‍ നിന്ന് ലഭ്യമാകുന്ന അതേ വിലയില്‍ തന്നെ ഭക്ഷണം ടോയിംഗിലൂടെ നല്‍കുമെന്നാണ് സ്വിഗി വൃത്തങ്ങള്‍ പറയുന്നത്. ടോയിംഗില്‍ റെസ്‌റ്റോറന്റ് പാക്കേജിംഗ് ചാര്‍ജുകള്‍ ഈടാക്കില്ല. സ്വിഗി ആപ്പില്‍ 14.99 രൂപ പ്ലാറ്റ്‌ഫോം ഫീസായി നല്‍കണം. ടോയിംഗില്‍ 12 രൂപ നല്‍കിയാല്‍ മതി. സ്വിഗിയില്‍ റെസ്‌റ്റോറന്റുകള്‍ ഈടാക്കുന്ന ജി.എസ്.ടി ഉയര്‍ന്ന നിരക്കിലുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് ആപ്പുകളില്‍ നിന്ന് ഒരേ ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ വ്യത്യസ്ത നിരക്കുകളാണ് കൊടുക്കേണ്ടി വന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മത്സരം കടുക്കും

സ്വിഗിയുടെ മുഖ്യ എതിരാളികളിലൊന്നായ റാപ്പിഡോ അടുത്തിടെ ബജറ്റ് ഭക്ഷണ വിതരണ ആപ്പായ ഓണ്‍ലി (Ownly) അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വിഗിയും ഈ രംഗത്തേക്ക് ഇറങ്ങുന്നത്. ഇതോടെ സ്വിഗിക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്ന ഏഴ് ആപ്പുകളാകും. സ്വിഗി പ്രധാന ആപ്പിന് പുറമെ, ഇന്‍സ്റ്റമാര്‍ട്ട്, ഡൈന്‍ ഔട്ട്, സ്‌നാക്ക്, ക്രൂ, പിംഗ്, ടോയിംഗ് എന്നിവയാണുള്ളത്.

Food delivery giant Swiggy has launched a new app called Toing, focused on offering affordable meals to customers. Here’s how the app works and what it means for budget-friendly dining.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com