നീരവ് മോദിയുടെ 4 സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

വിവാദ വജ്രവ്യാപാരി നീരവ് മോദിയുടേയും സഹോദരി പൂർവി മോദിയുടേയും സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥനയെത്തുടർന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.

നാല് അക്കൗണ്ടുകളിലായി 283.16 കോടി രൂപയാണ് ഉണ്ടായിരുന്നത്. PMLA ആക്ട് അനുസരിച്ചാണ് സ്വിസ് അധികൃതർക്ക് എൻഫോഴ്‌സ്‌മെന്റ് അപേക്ഷ നൽകിയത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി എൻഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ബാങ്കില്‍നിന്ന് 13,000 കോടി രൂപ തട്ടി രാജ്യംവിട്ട നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായിരുന്നു.

Related Articles
Next Story
Videos
Share it