Begin typing your search above and press return to search.
കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ വീണ്ടും തുറക്കുന്നു
ഒരു വര്‍ഷം നീണ്ടുനിന്ന വിപുലമായ നവീകരണത്തിനും പുനര്‍രൂപകല്‍പ്പനയ്ക്കും ശേഷം കൊച്ചിയിലെ പ്രസിദ്ധമായ താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ വീണ്ടും തുറക്കുന്നു. 1935ല്‍ നിര്‍മിച്ച ഹോട്ടല്‍, കൊച്ചിയുടെ സാംസ്‌കാരിക ഘടനയ്ക്കും ചരിത്രത്തിനും പ്രാധാന്യം നല്‍കിയാണ് ആധുനിക രീതിയില്‍ നവീകരിച്ചത്. വില്ലിംഗ്ടണ്‍ ഐലന്റില്‍ കൊച്ചി തുറമുഖത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന താജ് റിസോര്‍ട്ടില്‍ 93 മുറികളാണുള്ളത്.
അതിഥികള്‍ക്ക് വിവിധ തരത്തിലുള്ള ഭക്ഷണം ആസ്വദിക്കുന്നതിനുള്ള ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നാടനും അല്ലാതെയുമുള്ള ഭക്ഷണം കഴിക്കുന്നതിന് പെപ്പര്‍, പരമ്പരാഗതമായ വള്ളത്തില്‍ ഇരുന്ന് കടല്‍ വിഭവങ്ങള്‍ കഴിക്കുന്നതിന് റൈസ് ബോട്ട്, അതിമനോഹരമായ അന്തരീക്ഷത്തില്‍ സിഗ്നേച്ചര്‍ കോക്ടെയിലുമായി ആസ്വദിക്കാന്‍ മട്ടാഞ്ചേരി ബാര്‍ എന്നിവ പ്രധാന ആകര്‍ഷണമാണ്.
കൂടാതെ യോഗയും ആധുനിക സൗകര്യങ്ങളോടെയുള്ള ആയുര്‍വേദ ചികിത്സകളും ഉള്‍പ്പെട്ട ജെ വെല്‍നെസ് സര്‍ക്കിള്‍ സ്പായും കായലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇന്‍ഫിനിറ്റി പൂളും മികച്ച അനുഭവം നല്‍കും. സമ്മേളനങ്ങള്‍ക്കും സാമൂഹ്യ ഒത്തുചേരലുകള്‍ക്കുമുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
താജ്, സെലക്ഷന്‍സ്, വിവാന്ത, ജിഞ്ചര്‍ എന്നീ ബ്രാന്‍ഡുകളിലായി നിര്‍മാണത്തിലിരിക്കുന്ന 6 ഹോട്ടലുകള്‍ ഉള്‍പ്പെടെ 20 ഹോട്ടലുകളാണ് കേരളത്തില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിസിനുള്ളത്.
Next Story
Videos