

ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലേക്ക് അതിവേഗം നീങ്ങുന്നതിനിടെ യുഎസില്‍ വലിയ ഏറ്റെടുക്കലുമായി ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. കമ്മോഷന്‍ (Commotion) എന്നു പേരുള്ള കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയെന്ന് ടാറ്റ കമ്മ്യൂണിക്കേഷന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ടാറ്റ കമ്മ്യൂണിക്കേഷന്റെ നെതര്‍ലന്‍ഡ്‌സ് സബ്‌സിഡിയറി കമ്പനി വഴിയാണ് ഏറ്റെടുക്കല്‍.
ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാനായി 227 കോടി രൂപയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍ ചെലവഴിച്ചത്. 2022 ല്‍ സ്ഥാപിതമായ കോമോഷന്‍ ഡിജിറ്റല്‍ ചാനലുകളിലുടെ തത്സമയ ഉപഭോക്തൃ ഇടപെടല്‍ ഓട്ടോമേറ്റ് ചെയ്യാനും വ്യക്തിഗതമാക്കാനും സംരംഭങ്ങളെ പ്രാപ്തമാക്കുന്ന എ.ഐ അധിഷ്ഠിത സേവനങ്ങള്‍ നല്കുന്നു.
2024 ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷം 1.06 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 2022ലാണ് കമ്പനി സ്ഥാപിതമാകുന്നത്. ഇന്ത്യന്‍ വംശജനായ മുരളി സ്വാമിനാഥനാണ് കമ്പനിയുടെ സിഇഒ. ടാറ്റ ഗ്രൂപ്പുമായുള്ള പങ്കാളിത്തം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗവും നേട്ടവും സമ്മാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എ.ഐ അനുബന്ധ സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്ന് ടാറ്റ കമ്മ്യൂണിക്കേഷന്‍സ് എംഡിയും സിഇഒയുമായ ലക്ഷ്മിനാരായണന്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine